പീഡനം: രണ്ടാം പ്രതി അറസ്​റ്റിൽ

പരപ്പനങ്ങാടി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ടാം പ്രതി മദ്റസ അധ്യാപകൻ പി.എം. അബ്ദുല്‍ അസീസിനെ (43) പരപ്പനങ്ങാടി എസ്.ഐ രഞ്ജിത് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പിതാവ് പോക്സോ പ്രകാരം അറസ്റ്റിലായി റിമാൻഡിലാണ്. പിതാവി​െൻറ പീഡനത്തെ കുറിച്ച് പെൺകുട്ടി എഴുതി സൂക്ഷിച്ചത് ലഭിച്ച രണ്ടാംപ്രതിയും പീഡനത്തിന് ശ്രമിക്കുകയായിരുന്നു. തുടർന്ന്, സ്കൂളിലെ അധ്യാപകരെ കുട്ടി വിവരം അറിയിച്ചതോടെയാണ് പൊലീസ് അറിഞ്ഞത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സംഭവം പുറത്തായതോടെ ഇയാളെ മദ്റസയിൽനിന്ന് മാറ്റിനിർത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.