നിരവധി മോഷണകേസുകളിലെ പ്രതി കോതമംഗലം ഷാജഹാൻ അറസ്​റ്റിൽ

മഞ്ചേരി: അന്തർ ജില്ല മോഷ്ടാവ് കോതമംഗലം ഷാജഹാൻ പിടിയിൽ. എറണാകുളം കോതമംഗലം തേലക്കാട്ട് വീട്ടിൽ ഷാജഹാൻ (30) ആണ് അറസ്റ്റിലായത്. 30ഓളം കേസിൽ പ്രതിയാണ്. മലപ്പുറം മുണ്ടുപറമ്പ് എ.എം.എൽ.പി സ്കൂളിൽ നിന്ന് ഓഫിസ് റൂം പൊളിച്ച് സഞ്ചയിക ഇനത്തിൽ പിരിച്ച 20,000 രൂപ മോഷണം, പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ നിന്ന് പുലാമന്തോൾ സ്വദേശിയുടെ സ്വർണാഭരണങ്ങൾ കവർന്നതടക്കം നിരവധി കേസുകൾക്ക് തുമ്പായി. ഇയാളുടെ പേരിൽ വീടുകളിൽ മോഷണം, ക്ഷേത്ര കവർച്ച, മലഞ്ചരക്ക് മോഷണം തുടങ്ങി 30ഓളം കേസുകൾ പെരുമ്പാവൂർ, കോതമംഗലം, കോട്ടപ്പടി തുടങ്ങിയ സ്റ്റേഷനുകളിലുണ്ട്. കഴിഞ്ഞ മാസം പെരിന്തൽമണ്ണയിൽ മോഷണ കേസിന് പിടികൂടിയ ആസിഡ്‌ ബിജു ഇയാളുടെ കൂട്ടുപ്രതിയാണ്. രണ്ടു വർഷം മുമ്പ് മലപ്പുറത്ത് എത്തിയ പ്രതി ഇവിടെ നിന്ന് ഒരു വിവാഹം ചെയ്ത് ഒളിവിൽ താമസിച്ചു വരുകയായിരുന്നു. കഴിഞ്ഞ വർഷം കോഴിക്കോട് സ്വദേശിയായ യുവതിയെ ഫേസ്ബുക് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ നാലു മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. മുണ്ടുപറമ്പ് സ്കൂളിലെ മോഷണത്തിനിടെ ഇയാളുടെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇതിൽ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. പ്രതിയെ കോടതിയിൽ ഹാജരാക്കും. ഇയാളിൽ നിന്ന് കളവ് മുതലുകൾ കണ്ടെടുക്കുന്നതിനും കൂടുതൽ അേന്വഷണത്തിനുമായി കസ്റ്റഡിയിൽ വാങ്ങും. മലപ്പുറം ജില്ല പൊലീസ് മേധാവി പ്രതീഷ് കുമാറിനു ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലി​െൻറ നിർദേശപ്രകാരമായിരുന്നു അന്വേഷണം. മഞ്ചേരി സി.ഐ എൻ.ബി. ഷൈജു, എസ്.ഐ ജലീൽ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അേന്വഷണ സംഘാംഗങ്ങളായ പി. നാസർ, എം. സഞ്ജീവ്, ഉണ്ണികൃഷ്ണൻ മാരാത്ത്, ദിനേശൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.