കരിപ്പൂർ: വ്യോമഗതാഗതത്തിൽ ഇടിമിന്നൽ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പരിഹാര മാർഗങ്ങളെ കുറിച്ചും ചർച്ച ചെയ്യുന്ന ദേശീയ ശിൽപശാലക്ക് രാമനാട്ടുകര കടവ് റിസോർട്ടിൽ തുടക്കമായി. കോഴിക്കോട് വിമാനത്താവളത്തിലെ സി.എൻ.എസ് വിഭാഗം സംഘടിപ്പിച്ച ശിൽപശാല വിമാനത്താവള അതോറിറ്റി ഡൽഹി ആസ്ഥാനത്തെ സി.എൻ.എസ് വിഭാഗം ജോ. ജനറൽ മാനേജർ ജെ.ബി. സിങ് ഉദ്ഘാടനം ചെയ്തു. അതോറിറ്റി ചെന്നൈ മേഖല ട്രെയിനിങ് ജോ. ജനറൽ മാനേജർ വി. മുരുകാനന്ദൻ മുഖ്യാതിഥിയായിരുന്നു. കരിപ്പൂരിലെ സി.എൻ.എസ് മേധാവി എം. മുനീർ, എ.ജി.എം. അനിൽ കുമാർ, എൻ. നന്ദകുമാർ, ജുനൈസ്, എ.ജി.എം എം. രാഘവേന്ദ്ര (ഹൈദരാബാദ്), സ്മിത പ്രകാശ്, എം.പി. ഹൈദ്രു, എസ്.ആർ. മഹാതോ, ടി.എൻ. രാജു തുടങ്ങിയവർ സംബന്ധിച്ചു. ശിൽപശാല ചൊവ്വാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.