സാവിത്രിയമ്മക്ക്​ ഇനി അന്തിയുറങ്ങാം, അടച്ചുറപ്പുള്ള വീട്ടിൽ

മലപ്പുറം: പ്രളയത്തിൽ സർവതും നശിച്ച് പുറത്തൂർ തൃത്തല്ലൂരിലെ ആരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന സാവിത്രിയമ്മക്കും മക്കൾക്കും അടച്ചുറപ്പുള്ള വീട്ടിൽ കഴിയാം. കഴിഞ്ഞ ദിവസം ഇവരുടെ ദുരിതകഥ 'മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് കുറ്റിപ്പുറത്തെ 'ആക്റ്റോൺ' എന്ന സേവന തൽപരരുടെ കൂട്ടായ്മയാണ് വീട് നിർമിച്ചു നൽകാൻ തയാറായത്. ഇവരുടെ പ്രതിനിധികൾ സ്ഥലം സന്ദർശിച്ച് സാവിത്രിയമ്മയെ ഇക്കാര്യം അറിയിച്ചു. ഇവർക്ക് പുറമെ സമീപവാസിയായ പള്ളിയിലെ വളപ്പിൽ ചന്ദ്രനും വീടു നിർമിച്ചു നൽകുമെന്ന് ആക്റ്റോൺ അറിയിച്ചു. പുറത്തൂർ കളൂർ പാഠശേഖരത്തിന് സമീപത്തെ ആരോഗ്യകേന്ദ്രത്തിലാണ് അറുപതുകാരിയായ സാവിത്രിയും കുടുംബവും കഴിയുന്നത്. പോകാനൊരിടമില്ലാതെ, ഹൃേദ്രാഗിയായ അവർ മക്കളും പേരക്കുട്ടികളുമൊക്കെയായാണ് ഇവിടെ എത്തിയത്. എറണാകുളത്ത് വീട്ടുജോലിയെടുത്താണ് മക്കളെ വളർത്തിയിരുന്നത്. പാടശേഖരത്തിന് സമീപം സ്ഥലം വാങ്ങി അതിലുണ്ടായിരുന്ന ഷെഡ് പൊളിച്ചാണ് കൂര ഒപ്പിച്ചത്. മക​െൻറ ഭാര്യയും രണ്ടു മക്കളും എല്ലാം അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത് ഇൗ ചായ്പിലായിരുന്നു. ഭാരതപ്പുഴയിൽ നിന്ന് ഇരച്ചെത്തിയ വെള്ളം പാടശേഖരത്തെ മുക്കിയപ്പോഴാണ് സരോജിനിയുടെ കൂരയും തകർന്നത്. പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ ആരോഗ്യകേന്ദ്രത്തിലേക്ക് താമസം മാറ്റി. വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മരിച്ചശേഷം വാടകവീട്ടിൽ നിന്ന് ഇറങ്ങേണ്ടിവന്നപ്പോഴാണ് മക്കളെ പോറ്റാൻ വീട്ടുജോലിക്ക് പോയിത്തുടങ്ങിയത്. 15 വർഷം മുമ്പ് വയൽവക്കത്ത് വീട് വെച്ചു. സമീപത്തെ ക്ഷേത്രം പുതുക്കിപ്പണിതപ്പോൾ അവർ നൽകിയ പഴയ വാതിൽ കട്ടിലയും ജനവാതിലുമൊക്കെ ഇവർക്ക് സഹായകമാകുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.