ഷൊർണൂർ: നിലമ്പൂർ ഭാഗത്തേക്ക് പോകേണ്ട നൂറിലധികം ട്രെയിൻ യാത്രക്കാർ ഞായറാഴ്ച വൈകീട്ട് ഷൊർണൂരിൽ കുടുങ്ങി. സാധാരണ എറണാകുളം ഭാഗത്തുനിന്നുള്ള എക്സിക്യൂട്ടിവ് എക്സ്പ്രസിൽ വന്നാൽ വൈകീട്ട് ഏഴരക്ക് നിലമ്പൂർ പാസഞ്ചർ ലഭിക്കും. എക്സിക്യൂട്ടിവ് എക്സ്പ്രസ് വൈകീട്ട് 6.50നാണ് ഷൊർണൂരിലെത്തുക. ഞായറാഴ്ച ഈ ട്രെയിൻ വൈകിയതാണ് യാത്രക്കാരെ വലച്ചത്. ഈ സമയത്ത് ഷൊർണൂരിൽനിന്ന് നിലമ്പൂരിലേക്ക് ബസില്ലാത്തതും ദുരിതമായി. മിക്കവർക്കും രാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ തങ്ങേണ്ടി വന്നു. മിക്ക ദിവസങ്ങളിലും രാത്രി എട്ടിന് ശേഷം പുറപ്പെടാറുള്ള നിലമ്പൂർ ട്രെയിൻ ഞായറാഴ്ച കൃത്യസമയത്തുതന്നെ പുറപ്പെട്ടതാണ് പ്രശ്നമായത്. യാത്രക്കാർ സ്റ്റേഷനിൽ ബഹളം വെച്ചു. ഒരു ട്രെയിനും മറ്റൊരു ട്രെയിനിന് കണക്ഷനല്ലെന്നാണ് അധികൃതരുടെ വിശദീകരണമെങ്കിലും കുറച്ചുനേരം കാത്താൽ ഒരുപാട് പേരുടെ ബുദ്ധിമുട്ട് ഒഴിവാകുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.