തേഞ്ഞിപ്പലം: തൃശൂർ ബ്രഹ്മസ്വം മഠം വേദഗവേഷണ കേന്ദ്രത്തിെൻറ എഴിക്കോട് പരമേശ്വരൻ നമ്പൂതിരി എൻഡോവ്മെൻറ് പുരസ്കാരം ഡോ. എൻ.വി.പി. ഉണിത്തിരിക്ക് സമ്മാനിച്ചു. സംസ്കൃതഭാഷക്കും ഭാരതീയ സംസ്കാര പഠനത്തിനും നൽകിയ സംഭാവന മുൻനിർത്തിയാണ് പുരസ്കാരം നൽകിയത്. അദ്ദേഹത്തിെൻറ വീട്ടിലെത്തിയാണ് വടക്കേമഠം ബ്രഹ്മസ്വം വേദിക് റിസർച് സെൻറർ സെക്രട്ടറി ഡോ. സി.എം. നീലകണ്ഠൻ പുരസ്കാരം സമ്മാനിച്ചത്. കളക്കാട് ദാമോദരൻ നമ്പൂതിരി, വെതിയൂർ മനോഹരൻ നമ്പൂതിരി, കെ.എ. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.