പെട്രോൾ വിലവർധനവ്: പ്രകടനം നടത്തി

നെന്മാറ: പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനവിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടത്തിയ ബന്ദിനോടനുബന്ധിച്ച് നെന്മാറ, വല്ലങ്ങി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെന്മാറ ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി. യോഗം ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.ജി. എൽദോ ഉദ്ഘാടനം ചെയ്തു. എൻ. സോമൻ, പി.പി. ശിവപ്രസാദ്, എസ്.എം. ഷാജഹാൻ, കെ.വി. ഗോപാലകൃഷ്ണൻ, സി.ബി. സുനിൽ തുടങ്ങിയവർ പങ്കെടുത്തു. പല്ലശ്ശേന: മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനം നടത്തി. ഒഴുവുപാറയിൽനിന്ന് ആരംഭിച്ച പ്രകടനം നിറാക്കോട്ടിൽ അവസാനിച്ചു. മണ്ഡലം പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡൻറ് എസ്. ഹനീഫ, രാജേഷ് കുണ്ടുപറമ്പ്, കെ. കൃഷ്ണൻ, എ.ജി. ശിവരാമകൃഷ്ണൻ, കെ. വിജയലക്ഷ്മി, പി.സി. ശശീന്ദ്രൻ, കെ. ചന്ദ്രൻ, പി.എസ്. രാമനാഥൻ, കെ. ഉണ്ണിക്കണ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. ആലത്തൂർ: കാവശ്ശേരിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. ഡി.സി.സി സെക്രട്ടറി എ. ആണ്ടിയപ്പു, ബ്ലോക്ക് പ്രസിഡൻറ് വി. അയ്യപ്പൻ, മണ്ഡലം പ്രസിഡൻറ് എൻ. രവി എന്നിവർ നേതൃത്വം നൽകി. മണ്ണൂർ: സി.പി.ഐ മണ്ണൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പൊതുയോഗം ലോക്കൽ സെക്രട്ടറി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. അസി. സെക്രട്ടറി ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പിഞ്ചു രാജേഷ്, ശശി, കെ.വി. മുഹമ്മദ്, ദാസൻ, രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. വടക്കഞ്ചേരി: കണ്ണമ്പ്ര കാരപൊറ്റയിൽ സി.പി.എം നടത്തിയ പ്രകടനം ജില്ല സെക്രട്ടേറിയറ്റംഗം സി.കെ. ചാമുണ്ണി ഉദ്ഘാടനം ചെയ്തു. സി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പന്തലാംപാടത്ത് സി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. കെ.കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. പുളിങ്കൂട്ടത്ത് ടി. കണ്ണൻ ഉദ്ഘാടനം ചെയ്തു. കെ. അനൂപ് അധ്യക്ഷത വഹിച്ചു. വാൽകുളമ്പിൽ സി. സുദേവൻ ഉദ്ഘാടനം ചെയ്തു. പി.എ. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. കുണ്ടുകാട്ടിൽ എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ. ചാമിയാർ അധ്യക്ഷത വഹിച്ചു. മംഗലം ഡാമിൽ കെ.വി. കുമാരൻ ഉദ്ഘാടനം ചെയ്തു. എം.കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വടക്കഞ്ചേരിയിൽ പി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വണ്ടാഴിയിൽ എം. രാജേഷ് ഉദ്ഘാടനം ചെയ്തു. കെ.എ. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. മംഗലത്ത് കെ. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. വി. സുരേഷ് അധ്യക്ഷത വഹിച്ചു. പുതുക്കോട്ട് കെ.എൻ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. പി.എം. അലി അധ്യക്ഷത വഹിച്ചു. മുടപ്പല്ലൂരിൽ ആർ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. എം. മോഹനൻ അധ്യക്ഷത വഹിച്ചു. കിഴക്കഞ്ചേരി തച്ചക്കോട്ട് സി.പി.എം ഏരിയ സെക്രട്ടറി കെ. ബാലനും കൊഴുക്കുള്ളിയിൽ പി.എം. കലാധരനും വേളാമ്പുഴയിൽ വി. രാധാകൃഷ്ണനും കാക്കഞ്ചേരിയിൽ പി.എൻ. രവീന്ദ്രനും കളവപ്പാടത്ത് കെ.പി. ഹരിദാസനും ഉദ്ഘാടനം ചെയ്തു. കുഴൽമന്ദം: കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് ഡി.സി.സി ട്രഷറർ എം.ആർ. രാമദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഐ.സി. ബോസ് അധ്യക്ഷത വഹിച്ചു. കെ. ശ്രീനിവാസൻ, സി. പ്രേംനവാസ്, കെ.എ. ജാഫർ, കെ.വി. രാജൻ, യു. ഉമ്മർ ബാബു എന്നിവർ സംസാരിച്ചു. പാലക്കാട്: വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പാലക്കാട് നഗരത്തിൽ പ്രകടനം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം എം. സുലൈമാൻ, ജില്ല വൈസ് പ്രസിഡൻറ് പി. ലുഖ്മാൻ, ഭാരവാഹികളായ ആസിയ റസാഖ്, എസ്.ബി. ഖദീജ, റിയാസ് ഖാലിദ്, ആർ. മണികണ്ഠൻ, കെ. റഫീഖ്, കെ. സലാം, കെ.എ. വാഹിദ് എന്നിവർ നേതൃത്വം നൽകി. കൊല്ലങ്കോട്: ടൗണിൽ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ചിക്കണാംപാറയിൽ നിന്നാരംഭിച്ച് പഴയങ്ങാടി, കൊല്ലങ്കോട് ടൗണിലൂടെ കടന്ന് പാലക്കാട് റോഡ് പെട്രോൾ പമ്പിന് സമീപം പ്രകടനം സമാപിച്ചു. പൊതുയോഗം ജില്ല ജനറൽ സെക്രട്ടറി അജിത് കൊല്ലങ്കോട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് മുഹമ്മദ് ഹനീഫ പോത്തമ്പാടം അധ്യക്ഷത വഹിച്ചു. പ്രദീപ്‌ നെന്മാറ, താജുദ്ദീൻ, ഉസ്മാൻ, കൃഷ്ണൻകുട്ടി പുതുനഗരം എന്നിവർ സംസാരിച്ചു. സി.പി.എം നടത്തിയ പ്രകടനത്തിന് ആർ. വിജയൻ നേതൃത്വം നൽകി. കോൺഗ്രസ് നടത്തിയ പ്രകടനത്തിന് മണ്ഡലം പ്രസിഡൻറ് ഗുരുവായൂരപ്പൻ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.