നാടന്‍പാട്ട് ശില്‍പശാലയും ആവിഷ്‌കാരവും

കാളികാവ്: ജി.യു.പി സ്‌കൂള്‍ മാളിയേക്കല്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ നാടന്‍പാട്ട് ശില്‍പശാലയും ആവിഷ്‌ക്കാരവും നടന്നു. അവതാരകനും 'തണല്‍' നാടന്‍പാട്ട് സംഘാംഗവുമായ സജേഷ് എരഞ്ഞിമങ്ങാട് നേതൃത്വം നല്‍കി. നാടന്‍ പാട്ടി‍​െൻറ ചരിത്രം, വളര്‍ച്ചയും വികാസവും, വിദ്യാഭ്യാസ രംഗത്ത് നാടന്‍ പാട്ടി‍​െൻറ സാധ്യതയും പ്രസക്തിയും എന്നിവ വിശദമാക്കി. നിരവധി നാടന്‍പാട്ടുകള്‍ പാടിയും ഏറ്റുപാടിച്ചും മുന്നോട്ടുപോയ ശില്‍പശാല വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി. ചാനല്‍ കോമഡി ഷോ ഫെയിമും സ്‌കൂളിലെ വിദ്യാര്‍ഥിയുമായ ഷാനില്‍ അവതരിപ്പിച്ച മിമിക്രി പരിപാടിക്ക് മിഴിവേകി. വിദ്യാര്‍ഥികളുടെ ഗാനാവിഷ്‌കാരവും നടന്നു. സജേഷ് മാസ്റ്റർ സ്‌കൂള്‍ ലൈബ്രറിയിലേക്ക് നല്‍കിയ പുസ്തകങ്ങള്‍ ചെയര്‍മാന്‍ ഇസ്ഹാഖ് ഏറ്റുവാങ്ങി. പ്രധാനാധ്യാപിക ഷീബ അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കണ്‍വീനര്‍ ശാലിനി, അധ്യാപകരായ രഞ്ജിത, ശബിനി, അബ്ദുന്നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.