pke6 pe

എരവാലരുടെ സമരപന്തൽ പൊളിച്ചുനീക്കി; മൂന്നുപേർ അറസ്റ്റിൽ കൊല്ലങ്കോട്: എരവാലൻ വിഭാഗത്തി​െൻറ സമരപന്തൽ പൊളിച്ചുമാറ്റി. മൂന്നുപേരെ അറസ്റ്റ് ചെയ്തു. തൃശൂർ വെള്ളിക്കുളങ്ങര ആനപന്തം സജീവൻ (32), പുത്തൻപാടം കോളനി സ്വദേശി മണികണ്ഠൻ (37), മുതലമട കുണ്ടലംകുളമ്പ് രാജു (28) എന്നിവരെയാണ് ആലത്തൂർ ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസി​െൻറ നേതൃത്വത്തിലെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 254 ദിവസങ്ങളായി കൊല്ലങ്കോട് രണ്ട് വില്ലേജ് ഓഫിസിന് മുന്നിൽ നടത്തിവന്ന കുടിൽകെട്ടി സമരത്തി​െൻറ പന്തൽ ചിറ്റൂർ എൻ.ആർ തഹസിൽദാർ ബാലകൃഷ്ണ​െൻറ നേതൃത്വത്തിലെ അറുപതിലധികം പൊലീസ് സംഘം വെള്ളിയാഴ്ച രാവിലെ എട്ടിനെത്തി പന്തൽ പൊളിച്ചുമാറ്റുകയായിരുന്നു. പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഭീഷണിയായ നിലയിലുള്ള സമരപന്തലാണ് പാലക്കാട് ആർ.ഡി.ഒയുടെ ഉത്തരവിനെ തുടർന്ന് പൊളിച്ചുമാറ്റിയതെന്ന് റവന്യൂ അധികൃതർ പറഞ്ഞു. ആഗസ്റ്റ് 14ന് വില്ലേജ് ഓഫിസർ ഉൾപ്പെടെ ജീവനക്കാരെ ബന്ധിയാക്കിയതിനാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തതെന്ന് കൊല്ലങ്കോട് പൊലീസ് അറിയിച്ചു. ആഗസ്റ്റ് 14ന് ഉദ്യോഗസ്ഥരെ ബന്ധിയാക്കിയതിനെ തുടർന്ന് കലക്ടറുമായി സമരക്കാർ കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് കലക്ടറേറ്റിൽ ചർച്ച നടത്തിയിരുന്നു. പട്ടികജാതിക്കാരായ ഒമ്പത് കോളനികളിൽ വസിക്കുന്ന എരവാലൻ വിഭാഗത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുക കിർത്താഡ്സ് ഏജൻസി സർക്കാറിന് റിപ്പോർട്ട് നൽകിയശേഷമാണെന്നും അതുവരെ കുടിൽകെട്ടിയുള്ള സമരം നിർത്തിവെക്കണമെന്നും കലക്ടർ ആവശ്യപ്പെട്ടിരുന്നതായി യോഗത്തിൽ പങ്കെടുത്ത ചിറ്റൂർ എൻ.ആർ തഹസിൽദാർ ബാലകൃഷ്ണൻ പറഞ്ഞു. സമരക്കാർ അതിന് വഴങ്ങിയില്ലെന്ന് അധികൃതർ പറഞ്ഞു. കലക്ടർ, ആർ.ഡി.ഒ കാവേരിക്കുട്ടി, എ.ഡി.എം വിജയൻ, ചിറ്റൂർ തഹസിൽദാർ ഇൻ ചാർജ് ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച നടത്തിയത്. സർക്കിൾ ഇൻസ്പെക്ടർമാരായ കെ.പി. ബെന്നി, എലിസമ്പത്ത്, ഉണ്ണികൃഷ്ണൻ, െഡപ്യൂട്ടി തഹസിൽദാർമാരായ രാജലിംഗം, കെ.ടി. വിജയൻ നാരായണൻ എന്നിവർ സമരപന്തൽ മാറ്റുന്ന സമയത്ത് സന്നിഹിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.