പ്രളയം: കുടിവെള്ളത്തി‍െൻറ ഗുണനിലവാര പരിശോധന ഇന്ന്​ തുടങ്ങും

മലപ്പുറം: ഹരിതകേരളം മിഷ‍​െൻറയും തദ്ദേശസ്വയംഭരണ വകുപ്പി‍​െൻറയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡി‍​െൻറയും നേതൃത്വത്തിൽ പ്രളയബാധിത പ്രദേശങ്ങളിലെ കുടിവെള്ളത്തി‍​െൻറ ഗുണനിലവാര പരിശോധന ശനി, ഞായർ ദിവസങ്ങളിൽ നടക്കും. കിണര്‍വെള്ളമാണ് പരിശോധിക്കുക. ഭക്ഷ്യസുരക്ഷ കമീഷണറേറ്റി​െൻറയും കേരള വാട്ടര്‍ അതോറിറ്റിയുടെയും സഹകരണത്തിലാണ് പരിശോധന. ആദ്യഘട്ടമായി പൈലറ്റ് അടിസ്ഥാനത്തില്‍ പ്രളയക്കെടുതി നേരിട്ട ആറ് ജില്ലകളിലെ ഒാരോ മുനിസിപ്പൽ പഞ്ചായത്ത് പരിധിയില്‍ വരുന്ന പ്രദേശങ്ങളിലാണ് പരിശോധന. ചെങ്ങന്നൂര്‍, തിരുവല്ല, വൈക്കം, നോര്‍ത്ത് പറവൂർ, ചാലക്കുടി, കല്‍പ്പറ്റ നഗരസഭകളും തലവടി, റാന്നി-അങ്ങാടി, തിരുവാര്‍പ്പ്, കാലടി, മാള, പടിഞ്ഞാറത്തറ എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് 16,232 കിണറുകളിലെ കുടിവെള്ളമാണ് പരിശോധിക്കുക. ഇൗ ജില്ലകളിൽ പരിശീലനം നേടിയ എൻ.എസ്.എസ് വളൻറിയര്‍മാരാണ് പരിശോധനക്കെത്തുക. ഇതിനാവശ്യമായ കിറ്റും തദ്ദേശ സ്ഥാപനങ്ങളില്‍ പരിശോധന ലാബും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഒരുക്കും. പരിശോധനഫലം അതത് തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കും. തിരുവല്ലയില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. പ്രളയത്തെത്തുടര്‍ന്ന് മലിനമായ എല്ലാ കിണറുകളിലെയും ജലം പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടം സംബന്ധിച്ച് സെപ്റ്റംബർ 10ന് മന്ത്രി എ.സി. മൊയ്തീ‍​െൻറ അധ്യക്ഷതയില്‍ വിലയിരുത്തി തുടര്‍ നടപടികള്‍ തീരുമാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.