കുഞ്ഞുകൈകളിലെ ചില്ലറത്തുട്ടുകൾ ഒറ്റദിവസം സ്വരൂപിക്കും

മഞ്ചേരി: ചില്ലറക്കുടുക്ക മുതൽ സാമൂഹിക സുരക്ഷ പെൻഷൻ തുക വരെ നൽകിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തെ മൊത്തം സ്കൂൾ വിദ്യാർഥികളുടെ വിഹിതം ഒറ്റ ദിവസംകൊണ്ട് ശേഖരിക്കും. സെപ്റ്റംബർ 11ന് വിദ്യാർഥികളിൽ നിന്ന് ദുരിതാശ്വാസനിധിയിലേക്ക് പിരിവു നടത്താനാണ് തീരുമാനം. മുഴുവൻ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, നവോദയ തുടങ്ങി എല്ലാ വിഭാഗം സ്കൂളുകളിലെയും വിദ്യാർഥികളിൽ നിന്ന് ക്ലാസ് തലത്തിൽ തുക സമാഹരിക്കും. പ്രധാനാധ്യാപകൻ സ്കൂളി‍​െൻറ മൊത്തം വിഹിതം ദുരിതാശ്വാസ നിധിയിൽ അടക്കണം. വിദ്യാഭ്യാസ വകുപ്പ് പ്രത്യേകമായി ആരംഭിച്ച അക്കൗണ്ടിലേക്ക് നേരിട്ടാണ് തുക അയക്കേണ്ടതെന്ന് കാണിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറും ഹയർ സെക്കൻഡറി ഡയറക്ടറേറ്റും പ്രത്യേകം സർക്കുലറുകൾ ഇറക്കി. കുട്ടികളിൽ നിന്ന് പണം സ്വരൂപിക്കുമ്പോൾ പേരുവിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല. ഇൻറർനെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ് എന്നിവ മുഖേനയും പണം നിക്ഷേപിക്കാം. അതേസമയം ഒക്ടോബർ മൂന്നിനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറത്തിറക്കിയത്. ചില സി.ബി.എസ്.ഇ സ്കൂളുകൾ ഇതിനകം വിദ്യാർഥികൾക്ക് കവർ നൽകി തുക സമാഹരിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.