ഡി.വൈ.എസ്.പി ഓഫിസിലേക്ക് മാർച്ച്: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്​

ഷൊർണൂർ: ലൈംഗികാരോപണം നേരിടുന്ന പി.കെ. ശശി എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എസ്.പി ഓഫിസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പു പ്രകാരം കേസെടുത്തു. 200ഓളം പ്രവർത്തർക്കെതിരെയാണ് കേസ്. പി.വി.സി പൈപ്പുകൊണ്ട് സി.പി.ഒമാരായ കൃഷ്ണകുമാർ, സുജേഷ് എന്നിവരെ അടിച്ച് പരിക്കേൽപ്പിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തതെന്ന് എസ്.ഐ എം. സുജിത്ത് പറഞ്ഞു. കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പ്രതിഷേധ സംഗമം തിരുവേഗപ്പുറ: പെൻഷൻ അട്ടിമറിക്കെതിരെ തിരുവേഗപ്പുറയിൽ മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് വി. ഹുസൈൻകുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി. ബാവനു ഹാജി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം.ടി. മുഹമ്മദാലി, കെ.എ. ഹമീദ്, കെ.കെ.എ. അസീസ്, കെ.പി. മുഹമ്മദാലി നെടുങ്ങോട്ടൂർ, അലി കുന്നുമ്മൽ, എ.കെ. മുഹമ്മദ്‌കുട്ടി, കെ.ടി.എം. മാനു, ടി. ഹൈദ്രു, വി.ടി.എ. റസാഖ് എന്നിവർ സംസാരിച്ചു. വനിത കമീഷൻ പിരിച്ചുവിടണം മണ്ണാർക്കാട്: പാർട്ടിക്കാരാകുമ്പോൾ നിയമ വ്യവസ്ഥകൾ മാറ്റുന്ന സംസ്ഥാന വനിത കമീഷൻ പിരിച്ചുവിടണമെന്ന് എ.ഐ.സി.സി അംഗം ദീപ്തി മേരി വർഗീസ് പറഞ്ഞു. മഹിള കോൺഗ്രസ് ജില്ല കമ്മിറ്റി മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു ഇവർ. യുവതിയുടെ പരാതി നിയമ സംവിധാനത്തിലൂടെ നടത്തണമെന്നും ദീപ്തി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.