Tir MW7 mw

വില്ലേജ് ഓഫിസുകളിലെ നെറ്റ്വർക്ക് തടസ്സം ഉടൻ പരിഹരിക്കണം -കർഷക കോൺഗ്രസ് തിരൂർ: ബി.എസ്.എൻ.എൽ നെറ്റ്വർക്ക് സ്ഥിരം തകരാറാകുന്നതിനാൽ വില്ലേജ് ഒാഫിസുകളിൽനിന്ന് ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾക്ക് വേണ്ടി ജനങ്ങൾ ദിനേന ഓഫിസിൽ കയറിയിറങ്ങേണ്ട അവസ്ഥക്ക് ഉടൻ പരിഹാരമുണ്ടാക്കണമെന്ന് നിയോജക മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ആധാരം ആധാറുമായി ലിങ്ക് ചെയ്യാൻ നിരവധി അപേക്ഷകൾ വില്ലേജ് ഒാഫിസുകളിൽ കെട്ടിക്കിടക്കുകയാണ്. കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി ഫസലുദ്ദീൻ വാരണാക്കര ഉദ്ഘാടനം ചെയ്തു. രാജേഷ് പണിക്കർ അധ്യക്ഷത വഹിച്ചു. നൗഷാദ് പരന്നേക്കാട്, ഷറഫുദ്ദീൻ കണ്ടാത്തിയിൽ, വിശ്വനാഥൻ ആതവനാട്, കെ.ടി. റിയാസ്, സലാം കാരക്കാടൻ, വെട്ടൻ അഹമ്മദ് കബീർ, ചെറാട്ടയിൽ കുഞ്ഞറമുട്ടി, അഹമ്മദ്കുഞ്ഞി നെടുവഞ്ചേരി, പി.പി. കുഞ്ഞിമൊയ്തീൻകുട്ടി, ടി.കെ. അനിമുസ്തഫ, പി.കെ. മുഹമ്മദ് ഫാസിൽ, ഷാജി കൽപകഞ്ചേരി, ഫൈസൽ ബാബു, എ.പി. ഭാസ്കരൻ എന്നിവർ സംസാരിച്ചു. ക്രാഷ്കാർട്ട് ട്രോളിയുടെ ചെക്ക് കൈമാറി വൈരങ്കോട്: ഭഗവതി ക്ഷേത്രം തിരുനാവായ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് നൽകുന്ന ക്രാഷ് കാർട്ട് ട്രോളിയുടെ ബിൽ തുകയായ ചെക്ക് ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ കെ.കെ. രഘുനാൾ മെഡിക്കൽ ഓഫിസർ ഡോ. അനിൽ പിഷാരടിക്ക് കൈമാറി. ഹൃദയ സംബന്ധമായ രോഗമുള്ളവർക്ക് നൽകാനുള്ള മരുന്നുകളും മറ്റും സജ്ജീകരിക്കാനുള്ളതാണ് ഈ ട്രോളി. ചടങ്ങിൽ മാനേജർ എൻ. മുരളീധരൻ, എച്ച്.ഐ മനോജ്, സിസ്റ്റർ അംബിക, ടി. രാജേന്ദ്രൻ, എ. രതീഷ്കുമാർ, ഇ.പി. മോഹനൻ എന്നിവർ സംബന്ധിച്ചു. photo: tir mw6 വൈരങ്കോട് ക്ഷേത്രം എക്സി. ഓഫിസർ തിരുനാവായ കുടുംബാരോഗ്യ കേന്ദ്രത്തിലെ ക്രാഷ്കാർട്ട് ട്രോളിക്കുള്ള ചെക്ക് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.