നിവേദനം നൽകി

മലപ്പുറം: ക്വാറി ക്രഷർ നിരോധനത്തെ തുടർന്ന് നിർമാണ മേഖല സ്തംഭനാവസ്ഥയിലാണെന്നും ഇത് പൂർവ സ്ഥിതിയിലാേക്കണ്ട നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സിമൻറ് ബ്ലോക്ക് മാനുഫാക്ചേഴ്സ് അസോസിയേഷൻ ജില്ല കലക്ടർക്ക് . ക്വാറി, ക്രഷർ നിരോധനത്തെ തുടർന്ന് ഇൻറർലോക്ക്, സിമൻറ്, ഹോളോബ്രിക്സ് സംരംഭകരും തൊഴിലാളികളും ബുദ്ധിമുട്ടിലാണ്. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. നിർമാണ മേഖലയിലെ സ്തംഭനാവസ്ഥ കച്ചവട സ്ഥാപനങ്ങളെയും മറ്റ് മേഖലകളെയും ബാധിച്ചിട്ടുണ്ടെന്നും സംരംഭകർ അഭിപ്രായപ്പെട്ടു. ജില്ല വൈസ് പ്രസിഡൻറ് കരീം പാസ്കോ, സെക്രട്ടറി ഫസലുൽ ഹഖ് പറമ്പാടൻ, ജോയൻറ് സെക്രട്ടറി പി.കെ. മുഹമ്മദലി, മുഹമ്മദ് അബ്ദുറഹ്മാൻ എന്നിവരുടെ നേതൃത്വത്തിലാണ് യത്. photo: mpl1 quarry asso നിർമാണ മേഖല സ്തംഭനാവസ്ഥ പരിഹരിക്കണമെന്നാവശ്യവുമായി സിമൻറ് ബ്ലോക്ക് മാനുഫാക്ചേഴ്സ് അസോസിയേഷൻ ജില്ല കലക്ടർക്ക് നിവേദനം നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.