പ്രളയക്കെടുതി ഭയാനകം -ജില്ല പഞ്ചായത്ത് പ്രതിനിധികൾ

മലപ്പുറം: ഭയാനകരവും ഹൃദയഭേദകവുമാണ് പ്രളയക്കൊടുതി മൂലമുണ്ടായ നാശനഷ്ടങ്ങളെന്ന് പ്രദേശങ്ങൾ സന്ദർശിച്ച ജില്ല പഞ്ചായത്ത് പ്രതിനിധി സംഘം. പഞ്ചായത്തി​െൻറ ആസ്തികൾക്കുണ്ടാക്കിയ നഷ്ടങ്ങൾ വിലയിരുത്താൻ രൂപവത്കരിച്ച സമിതിയാണ് തുവ്വൂർ, കരുവാരകുണ്ട്, ചാലിയാർ പഞ്ചായത്തുകൾ സന്ദർശിച്ചത്. പ്രളയക്കൊടുതികൾ വിലയിരുത്തിയ സംഘം ക്യാമ്പിൽ കഴിയുന്നവരെ ആശ്വസിപ്പിച്ചു. മലയിടിച്ചിൽ ഭീഷണിയില്ലാത്ത സ്ഥലത്ത് സുരക്ഷിതമായ വീട് നിർമിച്ചുനൽകണമെന്ന് എരഞ്ഞിമങ്ങാട് ക്യാമ്പിൽ അഭയം തേടിയവർ ആവശ്യപ്പെട്ടു. സർക്കാർ പകരം ഭൂമി അനുവദിക്കുകയും പുനർനിർമാണത്തിന് ഫണ്ടനുവദിക്കുകയും ചെയ്താൻ ജില്ല പഞ്ചായത്ത് പുനരധിവാസ പദ്ധതി നടപ്പാക്കാമെന്ന് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉമ്മർ അറക്കൽ, സെക്രട്ടറി പ്രീതി മേനോൻ, എക്സിക്യൂട്ടിവ് എൻജിനീയർ സി. ചന്ദ്രൻ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ടി.പി. അഷ്റഫലി, ഇസ്മായിൽ മൂത്തേടം, ഷേർളി വർഗീസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. photo: ml2 ജില്ല പഞ്ചായത്ത് പ്രതിനിധി സംഘം പ്രളയബാധിത പ്രദേശം സന്ദർശിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.