പുലാമന്തോൾ: കാലവർഷക്കെടുതിക്ക് ഇരയായവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരാൻ കക്ഷിഭേദമന്യെ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് കുരുവമ്പലം സലഫി സെൻററിൽ ചേർന്ന വിസ്ഡം ഡെ യോഗം ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സമാഹരിക്കുന്ന 10 കോടിയുടെ പദ്ധതിയുമായി പൊതുജനത്തെ സഹകരിപ്പിക്കുവാനും യോഗം തീരുമാനിച്ചു. ഖുർആൻ പഠനം ജനകീയമാക്കുക, സൗഹൃദഹസ്തം, പൊതുപ്രഭാഷണങ്ങൾ, വിജ്ഞാന വേദി, അയൽക്കൂട്ടം തുടങ്ങി പ്രബോധന സംരംഭങ്ങൾക്കും യോഗം രൂപം നൽകി. മണ്ഡലം സെക്രട്ടറി ശറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. തോട്ടാണി സൈതലവി, നൗഷാദ്, നാസർ താഴത്തെതിൽ എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി അബ്ദുൽ ശുക്കൂർ കൂരിതൊടി സ്വാഗതവും സുൽഫിക്കർ പൊട്ടിപ്പാറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.