'ഗുൽസാറെ മഹബ്ബ' ആത്​മീയ സമ്മേളനം

'ഗുൽസാറെ മഹബ്ബ' ആത്മീയ സമ്മേളനം തിരൂരങ്ങാടി: എസ്.എസ്.എഫ് സാഹിത്യോത്സവിന് മുന്നോടിയായി 'ഗുൽസാറെ മഹബ്ബ' ആത്മീയ സമ്മേളനം സലാഹുദ്ദീൻ ബുഖാരി ഉദ്ഘാടനം ചെയ്തു. സൈനുൽ ആബിദീൻ ബാഫഖി മലേഷ്യ അധ്യക്ഷത വഹിച്ചു. സമസ്ത മുശാവറ അംഗം കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ പ്രാർഥന നടത്തി. പേരോട് അബ്ദുറഹ്മാൻ സഖാഫി, ഡോ. നഈമി എന്നിവർ സംസാരിച്ചു. സമാപന പ്രാർഥനക്ക് ഇബ്രാഹീം ഖലീലുൽ ബുഖാരി നേതൃത്വം നൽകി. ശറഫുദ്ദീൻ സഖാഫി ചേലേമ്പ്ര സംസാരിച്ചു. ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, ഹൈദ്രൂസ് മുത്തുക്കോയ തങ്ങൾ, സീതിക്കോയ തങ്ങൾ, കെ.പി.എച്ച്. തങ്ങൾ, ജലാലുദ്ദീൻ ജീലാനി, ശറഫുദ്ദീൻ ജമലുല്ലൈലി, ശിഹാബുദ്ദീൻ ബുഖാരി, അബ്ദുഹാജി വേങ്ങര, ബാവഹാജി കുണ്ടൂർ, കെ.പി. ഇമ്പിച്ചിക്കോയ തങ്ങൾ, അബ്ദുൽ കരീം, എൻ.വി. അബ്ദുറസാഖ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു. ആഭരണം മോഷ്ടിക്കാൻ ശ്രമം; തമിഴ് യുവതി പിടിയിൽ തിരൂരങ്ങാടി: സ്വർണാഭരണം മോഷ്ടിക്കാൻ ശ്രമിച്ച തമിഴ് യുവതിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. തമിഴ്നാട് മധുര സ്വദേശി ദേവിയാണ് (18) ചെമ്മാട് ബസ്സ്റ്റാൻഡിൽ പിടിയിലായത്. വെള്ളിയാഴ്ച വൈകുന്നേരം 5.30ഓടെ ചെമ്മാട് നിന്ന് കുന്നംപുറത്തേക്കുള്ള ബസിൽ കയറാനിരിക്കെ യാത്രക്കാരിക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ സ്വർണാഭരണം മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നത്രെ. എ.ആർ നഗർ സ്വദേശി ശാഹിർ ബാബുവി​െൻറ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കഞ്ചാവുമായി പിടിയിൽ പരപ്പനങ്ങാടി: 25 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. തേഞ്ഞിപ്പലം വില്ലൂന്നിയാൽ മതിക്കുത്തിൽ വീട്ടിൽ രാജനെയാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റി കോഓപറേറ്റീവ് സ്റ്റോറിന് സമീപത്തുനിന്ന് പരപ്പനങ്ങാടി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ എം.ഒ. വിനോദും സംഘവും അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.