കിണറ്റിൽ വീണ പോത്തിനെ രക്ഷിച്ചു മഞ്ചേരി: കിണറ്റിൽ വീണ പോത്തിനെ ഫയർഫോഴ്സ് രക്ഷിച്ചു. പയ്യനാട് മണ്ണാറംകുന്ന് അബ്ദുല്ലയുടെ കൃഷിയിടത്തിലെ അറുപതടിയിലധികം താഴ്ചയുള്ള കിണറ്റിലാണ് പയ്യനാട് നാനത് സക്കീർ ഹുസൈെൻറ പോത്ത് വീണത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ഫയർഫോഴ്സ് അംഗങ്ങളായ കെ. മുഹമ്മദ്കുട്ടി, കെ.എം. സുരേഷ്‌കുമാർ, എം. സൈനുൽ ഹബീദ്, പി. സുമേഷ്, എ. തസ്‌നീം എന്നിവർ ചേർന്നാണ് പോത്തിനെ കരക്കുകയറ്റിയത്. സീറ്റൊഴിവ് അരീക്കോട്: സുല്ലമുസ്സലാം സയൻസ് കോളജിൽ എം.എസ്.സി ഫിസിക്സ്, മാത്സ്, കമ്പ്യൂട്ടർ സയൻസ്, എം.എ ഇംഗ്ലീഷ് കോഴ്സുകളിൽ പട്ടികജാതി-വർഗ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകളിൽ ഒഴിവുണ്ട്. അർഹരായവർ തിങ്കളാഴ്ച ഉച്ചക്ക് 12ന് മുമ്പ് രേഖകൾ സഹിതം എത്തണം. ഫോൺ: 0483 2850700.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.