തിരുവനന്തപുരം: സുപ്രീംകോടതി ഇടപെടലിനെതുടർന്ന് നിർത്തിവെച്ച മെഡിക്കൽ േമാപ് -അപ് കൗൺസലിങ്ങിൽ (സ്പോട്ട് അഡ്മിഷ ൻ) 93 മെഡിക്കൽ സീറ്റിലേക്ക് പ്രവേശനം സ്ഥിരപ്പെടുത്തി. അവശേഷിക്കുന്ന 71 സീറ്റിലേക്കും ഡെൻറലിൽ 599 സീറ്റിലേക്കുമുള്ള േമാപ് -അപ് കൗൺസലിങ് ശനിയാഴ്ച പുനരാരംഭിക്കും. നേരത്തേ നിർത്തിവെച്ച കൗൺസലിങ്ങിൽ പ്രവേശനം നേടിയ 93 വിദ്യാർഥികളുടെ ഓപ്ഷനിലും റാങ്കിലും ആർക്കും മറികടക്കാൻ കഴിയില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഇവരുടെ പ്രവേശനം സ്ഥിരപ്പെടുത്തിയത്. കൗൺസലിങ്ങിെൻറ ആദ്യഘട്ടത്തിൽ അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർഥികളുടെ അഡ്മിഷൻ പൂർത്തിയാക്കിയതിനുശേഷം അലോട്ട്മെൻറ് ലഭിച്ചിട്ടും വിദ്യാർഥികൾ അഡ്മിഷന് ഹാജരാകാതെ ഒഴിവുവരുന്ന സീറ്റുകളിലും പുതുതായി സൃഷ്ടിക്കുന്ന ഒഴിവുകളും പരിഗണിച്ച് വീണ്ടും അലോട്ട്മെൻറ് നടത്തും. മോപ് -അപ് കൗൺസിലിൽ സീറ്റുകൾ മുഴുവൻ നികത്തുന്നതുവരെ ഈ പ്രക്രിയ തുടരും. അഡ്മിഷന് ഹാജരാകാത്ത വിദ്യാർഥികളെ തുടർന്നുള്ള ഘട്ടങ്ങളിൽ അലോട്ട്മെൻറിനായി പരിഗണിക്കില്ല. ഓപ്ഷനുകൾ ഉണ്ടായിരുന്നിട്ടും അലോട്ട്മെൻറ് ലഭിക്കാതിരുന്ന വിദ്യാർഥികളെ തുടർഘട്ടങ്ങളിൽ അവരുടെ ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ അലോട്ട്മെൻറിന് പരിഗണിക്കും. മോപ്- അപ് കൗൺസലിങ്ങിൽ അലോട്ട്മെൻറ് ലഭിച്ച് പ്രവേശനം നേടുന്ന വിദ്യാർഥികളെ അതേ കോഴ്സിലേക്ക് വീണ്ടും അലോട്ട്മെൻറിന് പരിഗണിക്കില്ല. സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എം.ബി.ബി.എസ് സീറ്റുകളും സർക്കാർ ഡെൻറൽ കോളജുകളിലെ ബി.ഡി.എസ് സീറ്റുകളും നികത്തിയതിനുശേഷമേ സ്വാശ്രയ ഡെൻറൽ കോളജുകളിലെ പ്രവേശനം നടത്തുകയുള്ളൂ. സെപ്റ്റംബർ നാല്, അഞ്ച് തീയതികളിൽ എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്സുകളിലേക്ക് നടന്ന മോപ് -അപ് കൗൺസലിങ്ങിൽ ഉൾപ്പെട്ട തൊടുപുഴ അൽ -അസർ മെഡിക്കൽ കോളജ്, ഡി.എം വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ്, പാലക്കാട് പി.കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ്, തിരുവനന്തപുരം എസ്.ആർ മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ 550 സീറ്റുകളിലേക്കുള്ള പ്രവേശനം സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ ഇൗ കോളജുകളിലെ സീറ്റുകൾ ഒഴിവാക്കി പുതുക്കിയ കൗൺസലിങ് ശനി, ഞായർ ദിവസങ്ങളിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഒാൾഡ് ഒാഡിറ്റോറിയത്തിൽ നടത്തും. ശനിയാഴ്ച രാവിലെ ഒമ്പതിന് കൗൺസലിങ് ആരംഭിക്കും. വിശദവിവരങ്ങൾ www.cee-kerala.org, www.cee.kerala.gov.in ൽ. റാങ്ക് നിലയും ഒാപ്ഷനുകളും പ്രകാരം പ്രവേശനം ഉറപ്പിച്ചവരുടെ പട്ടിക അനുബന്ധമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവരൊഴികെ മറ്റ് സീറ്റുകളിലേക്ക് അലോട്ട്മെൻറ് ലഭിച്ചവർക്ക് ലഭ്യമാവുന്ന സീറ്റുകളിൽ വ്യത്യാസം ഉണ്ടാകുമെന്നതിനാൽ അവർ അലോട്ട്മെൻറ് നടപടികളിൽ പെങ്കടുക്കണം. അവശേഷിക്കുന്ന സീറ്റുകളുെട കാറ്റഗറി തിരിച്ചുള്ള പട്ടിക പ്രസിദ്ധീകരിച്ചു. ഫോൺ: 0471 2332123, 2339101,2339102,2339103,2339104 ......................................................................................................................................................................................... മോപ്-അപ് കൗൺസലിങ്ങിെൻറ പുനഃക്രമീകരിച്ച സമയക്രമം ഹാജരാകേണ്ട തീയതിയും സമയവും കാറ്റഗറി, KEAM -2018 മെഡിക്കൽ റാങ്ക് എന്ന ക്രമത്തിൽ 08.09.2018 രാവിലെ ഒമ്പത് - ജനറൽ കാറ്റഗറി: 4000 വരെ. BH, EZ, MU, ZL, ZM, ZH, AC, ZJ, MK, MM: 7000 വരെ VK, SC: 18,000 വരെ. മറ്റുള്ള കാറ്റഗറികൾ: റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർഥികളും. 08.09.2018 ഉച്ചക്ക് രണ്ട് - ജനറൽ കാറ്റഗറി: 20,000 വരെ EZ, MU, BH, LA, DV, VK, SC: 26,000 വരെ മറ്റുള്ള കാറ്റഗറികൾ: റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർഥികളും 09.09.2018 രാവിലെ ഒമ്പത്- എല്ലാ കാറ്റഗറികളും: റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർഥികളും. പുതുതായി എൻ.ആർ.െഎ രേഖകൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഹാജരാകേണ്ട സമയം (എൻ.ആർ.െഎ കാറ്റഗറി ലിസ്റ്റിൽ ആവശ്യത്തിന് അപേക്ഷകർ ലഭ്യമല്ലാതെ വന്നാൽ മാത്രമായിരിക്കും ഇവരെ പരിഗണിക്കുക. KEAM -2018 മെഡിക്കൽ റാങ്ക് 20,000 റാങ്ക് വരെ, 20,000 റാങ്കിന് ശേഷം ഹാജരാകേണ്ട തീയതിയും സമയവും: 08.09.2018 ഉച്ചക്ക് രണ്ട്, 09.09.2018 രാവിലെ ഒമ്പത്. KEAM 2018 റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്ത വിദ്യാർഥികൾ ഹാജരാകേണ്ട സമയം: 09.09.2018 ഉച്ചക്ക് രണ്ട്. (KEAM 2018 റാങ്ക് ലിസ്റ്റിൽ നിന്ന് അപേക്ഷകർ ലഭ്യമാകാതെ ഒഴിവുവരുന്ന സീറ്റുകളിലേക്ക് മാത്രം പരിഗണനാർഹം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.