അധ്യാപകദിനാചരണം

അധ്യാപക ദിനാചരണം കുറ്റിപ്പുറം: തവനൂർ പഞ്ചായത്തിലെ അധ്യാപകർക്ക് ഭരണ സമിതിയുടെ ആദരം. അധ്യാപക ദിനത്തിലാണ് പ്രസിഡൻറ് പി.പി. അബ്ദുൽ നാസർ, വൈസ് പ്രസിഡൻറ് സി.പി. നസീറ തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറോളം അധ്യാപകരെ ആദരിച്ചത്. പഞ്ചായത്ത് അംഗങ്ങളായ ടി.വി. ശിവദാസ്, ഷൈനി, പ്രേമലത, പ്രമീള, ബിന്ദു എന്നിവർ സംസാരിച്ചു. കേരളത്തി​െൻറ 'സൈന്യ'ത്തിന് തീരദേശ പൊലീസി​െൻറ സല്യൂട്ട് പൊന്നാനി: കേരളത്തി​െൻറ സൈന്യത്തിന് തീരദേശ പൊലീസി​െൻറ ബിഗ് സല്യൂട്ട്. പ്രളയ രക്ഷാപ്രവർത്തനത്തിൽ കർമനിരതരായ കടലി​െൻറ മക്കളെയാണ് പൊന്നാനി കോസ്റ്റൽ പൊലീസും കടലോര ജാഗ്രത സമിതിയും ചേർന്ന് അനുമോദിച്ചത്. പൊന്നാനി, വെളിയങ്കോട്, പാലപ്പെട്ടി മേഖലകളിൽ നിന്നായി 30 ഓളം പേരാണ് തൃശൂർ, എറണാംകുളം ജില്ലകളിൽ രക്ഷ പ്രവർത്തനത്തിലേർപ്പെട്ടത്. ട്രോളിങ് നിരോധനത്തിനുശേഷം ജോലി ഉപേക്ഷിച്ചാണ് ഇവർ ദുരന്തമുഖത്തേക്ക് പുറപ്പെട്ടത്. അന്യ​െൻറ ദുരിതങ്ങൾക്ക് മുന്നിൽ സ്വന്തം ജീവൻ മറന്ന് പ്രവർത്തിച്ച കടലി​െൻറ മക്കളാണ് റിയൽ ഹീറോസ് എന്ന് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് കോസ്റ്റൽ പൊലീസ് എ.ഡി.ജി.പി സുധേഷ് കുമാർ പറഞ്ഞു. കോസ്റ്റൽ സെക്യൂരിറ്റി ഡി.ഐ.ജി കെ.പി. ഫിലിപ് അധ്യക്ഷത വഹിച്ചു. തിരൂർ ഡിവൈ.എസ്.പി ബിജു ഭാസ്കർ, പൊന്നാനി തഹസിൽദാർ അൻവർ സാദത്ത്, സി.ഐ. എം.കെ. ഷാജി, എസ്.ഐ. ശശീന്ദ്രൻ, മേലയിൽ കടലോര ജാഗ്രത സമിതിയംഗം ബാബു പൂളക്കൽ എന്നിവർ സംസാരിച്ചു. photo: tir mp6 രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികൾക്ക് കോസ്റ്റൽ പൊലീസ് നൽകിയ അനുമോദനം എ.ഡി.ജി.പി സുധേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.