പൂക്കോട്ടുംപാടത്ത് ട്രോമാകെയര്‍ രൂപവത്​കരിക്കുന്നു ആദ്യ പരിശീലനം ഞായറാഴ്ച

പൂക്കോട്ടുംപാടം: അപകടങ്ങളിലും ദുരന്തങ്ങളിലും രക്ഷാപ്രവര്‍ത്തനം നടത്താനായി ജില്ല ട്രോമാകെയറി‍​െൻറ ആഭിമുഖ്യത്തില്‍ പൂക്കോട്ടുംപാടത്ത് യൂനിറ്റ് രൂപവത്കരിക്കുന്നു. ഇതി‍​െൻറ ആദ്യഘട്ടയോഗം അമരമ്പലം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഞായറാഴ്ച നടക്കുമെന്ന് ഭാരാവാഹികള്‍ അറിയിച്ചു. പൂക്കോട്ടുംപാടം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ സേവന മനോഭാവമുള്ളവര്‍ക്കെല്ലാം ട്രോമാകെയറില്‍ അംഗമാവാം. യൂനിറ്റ് രൂപവത്കരണ ഭാഗമായി സന്നദ്ധ സേവനതല്‍പ്പരരായവരെ കണ്ടെത്തി വിദഗ്ധ പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്. രാവിലെ ഒമ്പത് മുതലാണ് പരിശീലനം. വാർത്തസമ്മേളനത്തിൽ ട്രോമാകെയര്‍ നിലമ്പൂര്‍ താലൂക്ക് സെക്രട്ടറി കെ. അഷ്‌റഫ്, താലൂക്ക് കമ്മറ്റി അംഗങ്ങളായ അനൂപ് കല്ലട, ടി.എ. സനല്‍കുമാര്‍, യൂനിറ്റ് അംഗം പി. വിനീഷ് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.