കരുവാരകുണ്ട്: എട്ടു നോമ്പാചരണ സമാപനവും തിരുനാളും ശനിയാഴ്ച വിവിധ ഇടവകകളിൽ നടക്കും. കരുവാരകുണ്ട് തിരുകുടുംബ ഫൊറോനാ പള്ളിയിൽ വൈകീട്ട് നാലിന് ജപമാല, തിരുനാൾ കുർബാന എന്നിവ നടക്കും. ഫൊറോന വികാരി ഫാ. ജോയ്സ് വയലിൽ കാർമികത്വം വഹിക്കും. കൽകുണ്ട് സെൻറ് മേരീസ് ദേവാലയത്തിൽ ലദീഞ്ഞ്, തിരുനാൾ കുർബാന എന്നിവക്ക് ഫാ. ഫ്രാൻസിസ് നടുവത്തേട്ട് കാർമികത്വം വഹിക്കും. വീട്ടിക്കുന്ന് സെൻറ് ജോർജ് മലങ്കര കത്തോലിക്ക, പുളിയക്കോട് സെൻറ് ജോർജ് മലങ്കര കത്തോലിക്ക ദേവാലയങ്ങളിൽ ജപമാല, വിശുദ്ധ കുർബാന എന്നിവക്ക് ഫാ. എൽദോ കാരിക്കൊമ്പിൽ കാർമികത്വം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.