കാക്കിക്കുള്ളിലെ കര്‍ഷകർ;‍ സ്​റ്റേഷന്‍ കോമ്പൗണ്ടില്‍ ജൈവ പച്ചക്കറികളും പൂകൃഷിയും നടത്തി പൊന്നാനി പൊലീസ്

കാക്കിക്കുള്ളിലെ കര്‍ഷകർ;‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ജൈവ പച്ചക്കറികളും പൂകൃഷിയും നടത്തി പൊന്നാനി പൊലീസ് പൊന്നാനി: കാക്കിയണിഞ്ഞ് സമൂഹത്തിന് കാവല്‍ക്കാരാവുന്ന പൊലീസിന് കാര്‍ഷിക സംസ്കാരത്തിനും കൂടി കാവല്‍ക്കാരാവാം എന്ന് തെളിയിക്കുകയാണ് പൊന്നാനി സ്റ്റേഷനിലെ ഓഫിസർമാർ. സ്റ്റേഷന്‍ ഓഫിസര്‍ സണ്ണി ചാക്കോ, എസ്.െഎ നൗഫല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒഴിവുസമയങ്ങള്‍ പച്ചക്കറികളും പൂക്കളും നട്ടു പരിപാലിച്ച് സ്റ്റേഷന്‍ പരിസരം മനോഹരമാക്കുന്നത്. ജോലിക്കിടയിൽ മാനസിക സമ്മര്‍ദങ്ങള്‍ കുറക്കുന്നതിനും ഇത്തരം പ്രവൃത്തികള്‍ ഗുണം ചെയ്യുമെന്നും ഇവര്‍ പറയുന്നു. 25 സെേൻറാളം സ്ഥലത്താണ് വെണ്ട, പയർ, മരച്ചീനി, വാഴ, മധുര കിഴങ്ങ്, ചെണ്ടുമല്ലി എന്നിവ കൃഷി ചെയ്യുന്നത്. ആദ്യ വിളവെടുപ്പ് സ്റ്റേഷന്‍ ഓഫിസര്‍ സണ്ണി ചാക്കോ നിര്‍വഹിച്ചു. photo: tir mp4 പൊന്നാനി പൊലീസ് സറ്റേഷനിൽ പച്ചക്കറി വിളവെടുപ്പ് സി.ഐ സണ്ണി ചാക്കോ നിര്‍വഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.