മാനംകണ്ടത്ത് കുടുംബം സ്‌കൂളിന് സ്ഥലം വിട്ടുനൽകി ചങ്ങരംകുളം: 70 സെൻറ് സ്ഥലം സംബന്ധിച്ച കേസ് ഒഴിവാക്കി സ്കൂളിനു വിട്ടു നൽകി പരേതനായ മാനംകണ്ടത്ത് മുഹമ്മദ് കുട്ടി ഹാജിയുടെ കുടുംബം. സമീപത്തെ ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമിയാണ് കോക്കൂർ എ.എച്ച്.എം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനു വിട്ടു നൽകിയത്. 1971ൽ സ്കൂളിനുവേണ്ടി സർക്കാർ അക്വയർ ചെയ്ത സ്ഥലം ഏറ്റെടുക്കൽ നടപടികളിലെ ന്യൂനത ചൂണ്ടിക്കാട്ടി സ്ഥലമുടമയായ മുഹമ്മദ്‌കുട്ടി ഹാജി തിരൂർ സബ് കോടതിയിൽ അന്യായം നൽകിയിരുന്നു. തുടർന്ന് സ്ഥലത്ത് നിർമാണ പ്രവൃത്തികൾ നടത്താനോ സ്വതന്ത്രമായി ഉപയോഗിക്കാനോ കഴിഞ്ഞിരുന്നില്ല. 2004ൽ ജില്ല പഞ്ചായത്ത് ചുറ്റുമതിൽ നിർമിക്കാൻ 18 ലക്ഷം രൂപ അനുവദിച്ചെങ്കിലും കേസ് നിലവിലുള്ളതിനാൽ ഫണ്ട് ലാപ്സായി. 2014ൽ പി. ശ്രീരാമകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമിക്കാൻ തീരുമാനിച്ച കെട്ടിടവും മറ്റൊരു സ്ഥലത്ത് നിർമിച്ചു. തുടർന്ന് പി.ടി.എ പ്രസിഡൻറ് മുജീബ് കോക്കൂർ മുൻൈകെയടുത്ത് അനുരഞ്ജന ചർച്ച നടത്തിയതിനെ തുടർന്ന് മുഹമ്മദ് കുട്ടി ഹാജിയുടെ കുടുംബം കേസ് പിൻവലിക്കാൻ ധാരണയിൽ എത്തുകയായിരുന്നു. മുഹമ്മദ് കുട്ടിയുടെ മകൻ മാനംകണ്ടത്ത് മുഹമ്മദ് റഫീഖ് പി.ടി.എ പ്രസിഡൻറ് മുജീബ് കോക്കൂരിനെ രേഖ ഏൽപിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പഞ്ചായത്ത് പ്രസിഡൻറ് അയിഷ ഹസൻ, വെൽെഫയർ കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കോക്കൂർ എന്നിവർ പെങ്കടുത്തു. നാലുലക്ഷം രൂപ െചലവിൽ നിർമിച്ച കവാടവും സമർപ്പിച്ചു. photo: tir mp2 കോക്കൂർ സ്കൂളിന് മാനംകണ്ടത്ത് കുടുംബം സ്ഥലം വിട്ടുനൽകുകയും കമാന സമർപ്പണവും നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.