ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകി

കാളികാവ്: ഭഗവതി ക്ഷേത്രത്തിൽ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ പൊലിമ കുറച്ച് മിച്ചംവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. നിലമ്പൂർ താലൂക്ക് ഓഫിസിലെത്തിയാണ് തുക കൈമാറിയത്. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ സാധാരണ നടക്കാറുള്ള ആരാധനാ കർമങ്ങൾ എല്ലാം നടന്നു. രാവിലെ വിശേഷാൽ പൂജ, നാമജപ കീർത്തനങ്ങൾ, ശതുർശതം, വഴിപാട് എന്നീ കർമങ്ങളിൽ പ്രദേശത്തെ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് സമീപ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിൽ ക്ഷേത്രത്തിലേക്ക് ഘോഷയാത്ര നടക്കാറുണ്ട്. എന്നാൽ, ഇത്തവണ ക്ഷേത്ര അങ്കണത്തിൽ മാത്രമായി ഘോഷയാത്ര ചുരുക്കി. ഇതിലൂടെ നല്ലൊരു സംഖ്യ ചെലവ് ചുരുക്കാനായി. ഇതിനുപുറമെ ഭക്തജനങ്ങൾ സംഭാവന നൽകിയ തുകയും ചേർത്ത് 25,000 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ക്ഷേത്രം ഭാരവാഹികളായ പി.വി. അപ്പുണ്ണി നായർ, ചന്ദ്രശേഖര പണിക്കർ, എം.സി. സുരേഷ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.