പഞ്ചായത്ത് കേന്ദ്രങ്ങളില്‍ മുസ്​ലിം ലീഗ് സായാഹ്ന ധര്‍ണ

എടക്കര: സംസ്ഥാന സര്‍ക്കാറി‍​െൻറ ക്ഷേമപെന്‍ഷന്‍ നിഷേധത്തിനെതിരെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. ചുങ്കത്തറയില്‍ കെ.ടി. കുഞ്ഞാന്‍ ഉദ്ഘാടനം ചെയ്തു. യു. മൂസ അധ്യക്ഷത വഹിച്ചു. കൊമ്പന്‍ ഷംസു, പറാട്ടി കുഞ്ഞാന്‍, ചെമ്മല മുഹമ്മദ് ഹാജി, ബഷീര്‍ കാവാട്ട്, പുത്തലത്ത് മാനു, മൂസ അത്തിക്കായി, കെ.കെ. അജ്മല്‍, ബാലന്‍ ചുങ്കത്തറ, ഫാസില മോള്‍, വാഹിദ മാങ്ങോടന്‍ എന്നിവര്‍ സംസാരിച്ചു. എടക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ കബീര്‍ പനോളി ഉദ്ഘാടനം ചെയ്തു. നാസര്‍ കാങ്കട അധ്യക്ഷത വഹിച്ചു. സത്താര്‍ മാഞ്ചേരി, സി.പി. കുഞ്ഞാപ്പ, ടി.പി. അഷ്റഫലി, കെ.പി. ലുഖ്മാന്‍, യൂസുഫ് ഓട്ടുപാറ, ടി.പി. അബ്ദുറഹ്മാന്‍, ഹുസൈന്‍, ലത്തീഫ് മണിമൂളി, അബു പയിമ്പാടം, എ. അബ്ദുല്ല, മുജീബ് ശാന്തി, ഉമ്മര്‍ വളപ്പന്‍ എന്നിവര്‍ സംസാരിച്ചു. മൂത്തേടം പഞ്ചായത്ത് കമ്മിറ്റി നടത്തിയ ധര്‍ണ ജില്ല സെക്രട്ടറി ഇസ്മായില്‍ മൂത്തേടം ഉദ്ഘാടനം ചെയ്തു. വടക്കന്‍ സുലൈമാന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജസ്മല്‍ പുതിയറ, ലത്തീഫ് മണിമൂളി, സുബൈദ കൊരമ്പയില്‍, കെ.ടി. ശരീഫ്, വി.പി. ഹമീദ്, സി.കെ. നാസര്‍, വി.പി. ബഷീര്‍, തുമ്പ മുഹമ്മദ്, അലി പൂവത്തി, വി.പി. അബ്ദുറഹ്മാന്‍, പി. ജംഷിദ്, കെ. സഹീറലി, കെ. ഫയാസ്, ടി.എം. ആസിഫലി, കെ.പി. വിജയന്‍ വൈദ്യര്‍ എന്നിവര്‍ സംസാരിച്ചു. വഴിക്കടവില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി സി.എച്ച്. ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. മച്ചിങ്ങല്‍ കുഞ്ഞു അധ്യക്ഷത വഹിച്ചു. ഏനി പനോലന്‍, എം.കെ.എ. സമദ്, തേറമ്പത്ത് അബ്ദുല്‍ കരീം, ചെമ്പന്‍ ചെറി, എം.ഐ. അബ്ദുല്‍ ഹമീദ്, കീരി മുജീബ്, ലത്തീഫ് മണിമൂളി, എന്‍.വി. ചെറിയോന്‍, ജുനൈദ് ആലായി, എരഞ്ഞിയില്‍ മുജീബ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.