പുലാമന്തോൾ: കാലവർഷക്കെടുതിയിൽ സേവനസന്നദ്ധരായി രക്ഷാപ്രവർത്തനം നടത്തിയവരെ കട്ടുപ്പാറ പൗരസമിതി ആദരിച്ചു. ഇ.കെ. കുഞ്ഞിപ്പ, കളക്കണ്ടത്തിൽ അഹ്മദ്, നാട്യമംഗലം സ്വദേശി മൊയ്തീൻ കുട്ടി എന്നിവരെയാണ് ആദരിച്ചത്. ദുരിതാശ്വാസ ഫണ്ടിലേക്ക് തെങ്ങുംവളപ്പ് കെ.ടി ഗ്രൂപ് നൽകിയ സംഭാവന കമ്മിറ്റിക്ക് കൈമാറി. അസീസ് ഏർബാദ്, തോട്ടുങ്ങൽ മുഹമ്മദ്കുട്ടി, പുലാമന്തോൾ ഗ്രാമപഞ്ചായത്തംഗം കെ.പി. ഇഖ്ബാൽ, ഷാജി കട്ടുപ്പാറ, നൂർ ഹാജി, ഷബീർ തോട്ടുങ്ങൽ, സി. മുത്തു മാസ്റ്റർ, കെ. ഷഫീക്, നജീബ് പൊന്നക്കാരൻ, കെ.പി. റഷീദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.