തിരൂര്‍ക്കാട്: പ്രളയാനന്തര കേരളത്തിെൻറ അതിജീവനത്തിന് സൗഹൃദ കൂട്ടായ്മകള്‍ അനിവാര്യമാണെന്ന് ജീവകാരുണ്യ പ്രവര്‍ത്തകന്‍ റഈസ് ഹിദായ. തിരൂര്‍ക്കാട് ഇലാഹിയ കോളജ് സംഘടിപ്പിച്ച 'ഈദോണം സൗഹൃദക്കൂട്ടായ്മ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാരീരിക വെല്ലുവിളികളെ മറികടന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾകൊണ്ട് ശ്രദ്ധേയനായ റഈസ് ഹിദായയെ കൂട്ടായ്മ ആദരിച്ചു. വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ കൈയെഴുത്ത് മാസികകള്‍ ഇലാഹിയ കോളജ് മാനേജര്‍ റഊഫ് പ്രകാശനം ചെയ്തു. വിവിധ മത്സരങ്ങളില്‍ ജേതാക്കളായവര്‍ക്കുള്ള സമ്മാനദാനവും നടന്നു. പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് സബാഹ് അധ്യക്ഷത വഹിച്ചു. കെ.കെ. അബ്ദുല്ല മൗലവി, എം.ഐ. അനസ് മന്‍സൂര്‍, അബ്ദുല്‍ മനാഫ്, ഹസീന, ഫാസീല ബീഗം, ശാലിനി എന്നിവര്‍ സംസാരിച്ചു. ഷെബീബ്, ഹബീബ്, ഷാഹിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.