ബസ്​ തടഞ്ഞ്​ ബഹളമുണ്ടാക്കിയ സംഘത്തിന് നേരെ പൊലീസ് ലാത്തിവീശി

പരപ്പനങ്ങാടി: ബസിനെ പിന്തുടർന്ന് ബൈക്കിലെത്തിയ സംഘവും ബസ് ജീവനക്കാരും തമ്മിലുണ്ടായ വാക്കേറ്റം പൊലീസി​െൻറ ലാത്തിച്ചാർജിൽ കലാശിച്ചു. ബസ് കാത്തിരുന്നവരടക്കം ചിതറിയോടി. വെള്ളിയാഴ്ച രാത്രി 9.40നാണ് സംഭവം. കോഴിക്കോട് നിന്ന് തിരൂർ ഭാഗത്തേക്ക് പോകുന്ന ബസാണ് പരപ്പനങ്ങാടിയിൽ നടുറോഡിൽ തടയപ്പെട്ടത്. വാക്കേറ്റം പരിധി വിട്ടതോടെയാണ് പൊലീസ് ഇടപെടലുണ്ടായത്. ക്രമസമാധാനം തകരുമെന്ന ഘട്ടമുണ്ടായപ്പോഴാണ് പൊലീസ് ലാത്തിവീശിയതെന്നും ബസ് ജീവനക്കാരും ബൈക്ക് യാത്രികരും തമ്മിലുണ്ടായ തർക്കം പരപ്പനങ്ങാടിയിൽ വെച്ചുണ്ടായതെല്ലന്നും എസ്.ഐ. രൻജിത്ത് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.