മാത്തൂർ: വെള്ളപ്പൊക്കത്തിലും ഓലകരിച്ചിൽ ബാധിച്ചും നെൽകൃഷി നശിച്ചതിന് നഷ്ടപരിഹാരത്തിന് അപേക്ഷ നൽകുന്നതിൽ കർഷകർ സമ്മർദത്തിൽ. കൃഷി നാശത്തിന് അപേക്ഷ നൽകുന്നവർക്ക് നെല്ല് നൽകാനുള്ള പെർമിറ്റിന് അപേക്ഷിക്കാനാവില്ലെന്നതാണ് കർഷകരെ വലക്കുന്നത്. പെർമിറ്റിന് അപേക്ഷിക്കുമ്പോൾ കൃഷിനാശത്തിനും അപേക്ഷ നൽകാൻ കഴിയില്ല. പെർമിറ്റിന് അപേക്ഷിച്ചവർക്ക് കൃഷിനാശം സംഭവിച്ചാൽ ഉൽപാദന ബോണസോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കില്ല. അതുപോലെ നാശനഷ്ടത്തിന് അപേക്ഷിച്ചവർക്ക് ഭാഗ്യത്തിന് കൃഷി രക്ഷപ്പെട്ടാൽ നെല്ല് സപ്ലൈകോക്ക് നൽകാനും വഴിയില്ല. ചുരുക്കത്തിൽ അപേക്ഷ സമർപ്പിക്കുന്ന കാര്യത്തിൽ കർഷകർ കടുത്ത സമ്മർദത്തിലാണ്. ഭാഗികമായി കൃഷി നശിച്ചവരാണ് ഇത്തരമൊരു തീരുമാനം കൊണ്ട് വലയുന്നത്. അനുമോദിച്ചു ആലത്തൂർ: പ്രളയത്തിലും ദുരിതാശ്വാത്തിലും സ്തുത്യർഹ സേവനം നിർവഹിച്ച ആലത്തൂർ പൊലീസ്, റവന്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, വിവിധ ക്ലബുകൾ എന്നിവരെ സി.പി.എം പാടൂർ ലോക്കൽ കമ്മിറ്റി അനുമോദിച്ചു. കെ.ഡി. പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ കമ്മിറ്റി അംഗം വി. പൊന്നുക്കുട്ടൻ അധ്യക്ഷത വഹിച്ചു. പൊലീസ് ഇൻസ്പെക്ടർ കെ.എ. എലിസബത്ത്, എസ്.ഐ എസ്. അനീഷ്, ഡോ. സതീഷ്, പി.സി. ഭാമ, കെ. ചന്ദ്രൻ, ടി. രാജൻ, പി.സി. പ്രമോദ്, വി. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. മിനി ഗ്യാസ് സിലിണ്ടറും കുക്ക്ടോപ്പും നൽകി ആലത്തൂർ: പ്രളയ ദുരിതബാധിതരിൽ നിർധനർക്ക് ഇന്ത്യൻ ഓയിൽ കോർപറേഷെൻറ മിനി ഗ്യാസ് സിലിണ്ടറും കുക്ക്ടോപ്പും നൽകി. ടെലികോം ടവർ നിർമാതാക്കളായ അമേരിക്കൻ ടവർ കോർപറേഷനാണ് ചെലവ് വഹിക്കുന്നത്. കമ്പനിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ടിൽ 50 ലക്ഷം രൂപ ചെലവിൽ സംസ്ഥാനത്ത് 20,000 വീടുകളിലേക്ക് നൽകുന്നതാണ് പദ്ധതി. ആലത്തൂർ പൊലീസിെൻറ ആഭിമുഖ്യത്തിൽ തെരഞ്ഞെടുത്ത 50 കുടുംബങ്ങൾക്കാണ് സിലിണ്ടറും കുക്ക് ടോപ്പും നൽകിയത്. സ്റ്റേഷൻ കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ ഡിവൈ.എസ്.പി സി.എ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഇൻസ്പെക്ടർ കെ.എ. എലിസബത്ത് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.