മണ്ണൂർ: തകർന്ന റോഡിൽ കല്ലുകളിട്ട് നിരത്തിയത് വാഹനയാത്രക്കാർക്ക് ദുരിതമായി. പത്തിരിപ്പാല-കോങ്ങാട് പൊതുമരാമത്ത് റോഡിൽ പറയങ്കാടിന് സമീപത്താണ് ക്വാറിവേസ്റ്റിട്ട് കുഴിയടക്കുന്നതിനുപകരം വലിയ ഉരുളൻകല്ലുകൾ നിറച്ചത്. നടുറോഡിൽ വലിയ കല്ലുകൾ തള്ളിയതോടെ ഇരുചക്രവാഹനക്കാർക്ക് നരകയാത്രയായി. ഇരുചക്രയാത്രക്കാർ ഇവിടെ ഇറങ്ങി വാഹനം ഉരുട്ടേണ്ട ഗതികേടിലാണ്. പത്തിരിപ്പാല-കോങ്ങാട് റോഡിൽ മണ്ണൂരിനും തടുക്കശേരിക്കും ഇടയിലാണ് ഈ അവസ്ഥ. ഒരാഴ്ചയായി ഈ സ്ഥിതി തുടങ്ങിയിട്ട്. ഇരുചക്ര വാഹനങ്ങൾ കല്ലിൽതട്ടി പലതവണ ഇവിടെ അപകടത്തിൽപെട്ടതായി പരിസരവാസികൾ പറഞ്ഞു. കാലവർഷത്തിൽ ഇവിടെ റോഡ് ഭാഗികമായി താഴ്ന്നിരുന്നു. ദിനംപ്രതി ഇരുപതോളം സ്വകാര്യ ബസുകൾ സർവിസ് നടത്തുന്ന റോഡിലാണ് ഈ ദുരവസ്ഥ. മുട്ടോളം ഉയരത്തിലാണ് കല്ലും ക്വാറിവേസ്റ്റും ഇട്ട് റോഡിനെ നാശത്തിലാക്കിയത്. വലിയ കല്ലുകൾ നീക്കി ഗതാഗതത്തിന് സൗകര്യം ഒരുക്കണമെന്നാണ് ഡ്രൈവർമാർ ആവശ്യപ്പെടുന്നത്. സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളുടെ കൈത്താങ്ങ് ആലത്തൂർ: ദുരിതാശ്വാസ നിധിയിലേക്ക് എരിമയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ സ്വരൂപിച്ച 28,627 രൂപ കൈമാറി. അസംബ്ലിയിൽ നടന്ന ചടങ്ങിൽ കെ.ഡി. പ്രസേനൻ എം.എൽ.എ തുക ഏറ്റുവാങ്ങി. പൊലീസ് ഇൻസ്പെക്ടർ കെ.എ. എലിസബത്തിെൻറ സാന്നിധ്യത്തിലാണ് കാഡറ്റുകൾ, അധ്യാപകർ, പി.ടി.എ എന്നിവർ ചേർന്ന് തുക കൈമാറിയത്. പി.ടി.എ പ്രസിഡൻറ് കണ്ണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ രമാദേവി, അധ്യാപകരായ ലിസി, ദേവദാസ്, രമണികുമാരി, അരുണാഞ്ജലി എന്നിവർ സംസാരിച്ചു. യാക്കര കടുംതുരത്തി മേൽപാലത്തിൽ സിമൻറ് കഷ്ണങ്ങൾ അടർന്നുവീണു കുഴൽമന്ദം: ദേശീയപാതയിലെ യാക്കര കടുംതുരത്തി മേൽപാലത്തിൽനിന്ന് സിമൻറ് കഷ്ണങ്ങൾ അടർന്നുവീണു. ദേശീയപാത നിർമാണ സമയത്ത് നിർമിച്ച പാലമാണിത്. പാത വീതി കൂട്ടി പുതുക്കി പണിതപ്പോഴും പഴയ പാലം ബലപ്പെടുത്തി ഉപയോഗിക്കുകയാണ് ചെയ്തത്. ഈ പാലത്തിന് അടിയിലൂടെ യാക്കര, കിണാശ്ശേരി ഭാഗത്തേക്കുള്ള വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. കോൺക്രീറ്റ് പാളികൾ അടർന്ന് കമ്പികൾ വെളിയിൽ കാണുന്ന സ്ഥതിയാണ്. വർഷങ്ങൾക്ക മുമ്പ് നിർമിച്ച പാലത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിലും ഭാരത്തിലും വളരെ കൂടുതലാണ് ഇപ്പോൾ ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.