കരുളായി (മലപ്പുറം): നിലമ്പൂർ നെടുങ്കയം ഉൾവനത്തിൽ മാഞ്ചീരി കോളനിക്കടുത്ത് ആദിവാസി യുവാവ് ചികിത്സ ലഭിക്കാതെ മരിച്ചു. മാഞ്ചീരി മഞ്ഞക്കല്ലൻ പുഴക്ക് സമീപം കുപ്പമല കേത്തെൻറയും വെള്ളകയുടെയും മകൻ ഒടുക്കനാണ് (22) മരിച്ചത്. മാഞ്ചീരിയിൽനിന്ന് പത്ത് കിലോമീറ്ററോളം അകലെ ഒരു മാസമായി ഒടുക്കൻ പനി ബാധിച്ച് കിടപ്പിലായിരുന്നത്രെ. എന്നാൽ, ആരോഗ്യ പ്രവർത്തകരുടെ ഒരു പരിരക്ഷയും ലഭിച്ചിരുന്നില്ല. ബുധനാഴ്ച രാത്രിയോടെയാണ് മരിച്ചതെന്നാണ് കരുതുന്നത്. ആദിവാസി മേഖലകളിൽ ആഴ്ചതോറും മൊബൈൽ ട്രൈബൽ വിഭാഗം അടക്കമുള്ള വിവിധ യൂനിറ്റുകൾ ആരോഗ്യസ്ഥിതി വിലയിരുത്താൻ എത്താറുണ്ടെങ്കിലും ഉൾവനങ്ങളിൽ താമസിക്കുന്ന പല ആദിവാസികളെയും ഇവർ കണ്ടെത്താറില്ല. മാഞ്ചീരി കോളനിയിൽ എത്തുന്നവർക്ക് മാത്രമേ പലേപ്പാഴും വൈദ്യ പരിശോധനയും മരുന്നും നൽകാറുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.