അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനെതിരെ സി.പി.എം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി

പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്ത് വികസനസമിതി അധ്യക്ഷ അനിത രാജു രാജിവെച്ചതോടെ തുല്യ അനുപാതമുള്ള ഭരണസമിതിയ ില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാതക്കെതിരെ സി.പി.എം അംഗങ്ങള്‍ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിയോടെ കാളികാവ് ബ്ലോക്ക് െഡവലപ്മ​െൻറ് ഓഫിസര്‍ പി. കേശവദാസിനാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അമരമ്പലം ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ഭരണസമിതിയിലെ അംഗങ്ങള്‍പോലും സി. സുജാതയുടെ ഭരണത്തില്‍ അസംതൃപ്തരാണ്. അതി​െൻറ ഭാഗമായാണ് കഴിഞ്ഞദിവസം വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ അനിത രാജു രാജിവെച്ചത്. ഇത്തരത്തില്‍ കൂട്ടായ്മ നഷ്ടപ്പെട്ട ഭരണസമിതിയെയും അതിന് നേതൃത്വം നല്‍കുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജാതയെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയതെന്ന് ഇടതുപക്ഷ അംഗങ്ങള്‍ പറഞ്ഞു. സി.പി.എം അംഗങ്ങളായ വിനോദ്‌ ജോസഫ്, ഒ. ഷാജി, പി.എം. ബിജു, ഇല്ലിക്കല്‍ ഹുസൈന്‍, സി.പി.എം അമരമ്പലം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.കെ. അനന്തകൃഷ്ണന്‍, പി.ടി. മോഹനദാസന്‍ എന്നിവരടങ്ങുന്ന സംഘമാണ് അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് ബി.ഡി.ഒക്ക് കൈമാറിയത്. യു.ഡി.എഫിലെ ഒരു കോൺഗ്രസ് അംഗം രാജിവെച്ചതോടെ കോൺഗ്രസ് -എട്ട്, ലീഗ് -ഒന്ന്, സി.പി.എം -ഒമ്പത് എന്നിങ്ങനെയാണ് അംഗങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.