മലപ്പുറം: അടിക്കടിയുണ്ടാകുന്ന ഡീസൽ വില വർധനയും ശോച‍്യാവസ്ഥയിലുള്ള റോഡുകളും ബസ് വ്യവസായത്തിന് തിരിച്ചടിയാകുന്നു. ഒരു വർഷത്തിനിടെ മലപ്പുറത്ത് ദീർഘദൂരത്തേക്കുള്ളതടക്കം നിരവധി സ്വകാര്യ ബസുകളാണ് സർവിസ് അവസാനിപ്പിച്ചത്. ഡീസൽ വിലയിലുണ്ടാകുന്ന മാറ്റത്തോടൊപ്പം സ്പെയർ പാർട്സ്, നികുതി, ഇൻഷുറൻസ് എന്നിവയിലും വർധനയുണ്ടാകുന്നതോെടയാണ് മേഖല പ്രതിസന്ധിയിലായത്. ഒടുവിൽ പ്രളയത്തെ തുടർന്ന് റോഡുകൾ തകർന്നതും സർവിസുകളെ ബാധിച്ചിട്ടുണ്ട്. കൃത്യസമയത്ത് ഒാടിയെത്താനാകുന്നില്ല എന്നതാണ് പരാതി. സമാന്തര സർവിസുകൾ വർധിച്ചത് ഉൾനാടുകളിലേക്കുള്ള ബസ് സർവിസുകൾ അവസാനിപ്പിക്കാനും കാരണമായി. പെർമിറ്റ് അടക്കം സറണ്ടർ ചെയ്ത് മേഖല പൂർണമായും ഉപേക്ഷിച്ച ബസുടമകളുമുണ്ട്. ബസുകൾ കുറഞ്ഞത് യാത്രക്കാർക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പാലക്കാട്-കോഴിക്കോട് റൂട്ടിൽ ബസുകൾ കുറഞ്ഞതാണ് ഏറ്റവും കൂടുതൽ യാത്രക്കാർക്ക് തിരിച്ചടിയായത്. ഒരു വർഷം മുമ്പ് 80ൽ അധികം സ്വകാര്യ ബസുകൾ സർവിസ് നടത്തിയ റൂട്ടിൽ നിലവിൽ 40ൽ താെഴ മാത്രമാണ് ഒാടുന്നത്. പരിഷ്കരണത്തിെൻറയും ഡീസൽ ക്ഷാമത്തിെൻറയും ഭാഗമായി കെ.എസ്.ആർ.ടി.സി സർവിസുകളും വെട്ടിക്കുറച്ചേതാടെ ഇൗ റൂട്ടിൽ ബസുകളുടെ എണ്ണം നന്നായി കുറഞ്ഞു. ഇതേതുടർന്ന് രണ്ട് ബസുകൾക്കിടയിലുള്ള ഇടവേള വർധിച്ചതോടെ യാത്രക്കാർ കൂടുതൽ സമയം കാത്തിരിക്കേണ്ട അവസ്ഥയാണ്. സമാനമായ അവസ്ഥയാണ് കോഴിക്കോട്-തൃശൂർ, കോഴിക്കോട്-ഗുരുവായൂർ റൂട്ടിലും. 2015ൽ 105 ബസുകൾ സർവിസ് നടത്തിയ ഇൗ റൂട്ടുകളിൽ ഇപ്പോൾ 35നും 40നും ഇടയിൽ മാത്രമാണ് ഒാടുന്നത്. കെ.എസ്.ആർ.ടി.സിയുടെ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകൾ കൂടുതൽ സർവിസ് നടത്തുന്നതിനാൽ രൂക്ഷമായിരുന്നില്ല. കെ.എസ്.ആർ.ടി.സിയും സർവിസുകൾ വെട്ടിക്കുറച്ചതോടെ ഇൗ റൂട്ടിലും ബസുകൾ കുറഞ്ഞിട്ടുണ്ട്. മഞ്ചേരി-കോഴിക്കോട് റൂട്ടിൽ 10 ബസുകളാണ് ഒരു വർഷത്തിനിടെ സർവിസ് അവസാനിപ്പിച്ചത്. ഒരു വർഷത്തിനിടെ അരീക്കോട്-കൊണ്ടോട്ടി റൂട്ടിൽ നാല്, എടവണ്ണ-കൊണ്ടോട്ടി രണ്ട്, െകാണ്ടോട്ടി-കുന്നുംപുറം-കക്കാട്-വേങ്ങര- മൂന്ന്, തിരൂർ-മഞ്ചേരി രണ്ട് എന്നിങ്ങനെ ബസുകൾ സർവിസ് അവസാനിപ്പിച്ചു. കൂടാതെ, ഉൾനാടൻ പ്രദേശങ്ങളിലേക്ക് സർവിസ് നടത്തിയിരുന്ന ചെറിയ ബസുകളും സർവിസ് നിർത്തിയിട്ടുണ്ട്. ഡീസൽ ക്ഷാമത്തെയും റോഡ് തകർച്ചയെയും തുടർന്ന് ജില്ലക്ക് അകത്ത് സർവിസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സിയും വ്യാപകമായി നിർത്തിയിട്ടുണ്ട്. പൊന്നാനി-മഞ്ചേരി ചെയിൻ സർവിസ് നിർത്തിവെച്ചു. മലപ്പുറം ബസുകൾ മഞ്ചേരി-തിരൂർ റൂട്ടിലും പൊന്നാനി ബസുകൾ പൊന്നാനി-തിരൂർ റൂട്ടിലും മാത്രമാണ് ഒാടുന്നത്. മലപ്പുറത്ത് നിന്നുള്ള ഏക കർണാടക ബസായ മൈസൂരു സൂപ്പർഫാസ്റ്റും നിർത്തിയവയിൽ ഉൾപ്പെടും. -അബ്ദുൽ റഉൗഫ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.