ദുരിതബാധിതർക്ക് കൈത്താങ്ങുമായി ന്യായാധിപരും അഭിഭാഷകരും

പൊന്നാനി: ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയവർക്ക് സഹായവുമായി ന്യായാധിപരും അഭിഭാഷകരും പൊന്നാനി ഈശ്വരമംഗലത്തെ ദുരിതാശ്വാസ ക്യാമ്പിൽ. ജില്ല ബാർ അസോസിയേഷൻ, ജുഡീഷ്യൽ ഓഫിസർമാർ, മഞ്ചേരി കോടതിയിലെ ജീവനക്കാർ, തിരൂർ, പൊന്നാനി കോടതികളിലെ ന്യായാധിപർ, അഭിഭാഷകർ എന്നിവരാണ് പൊന്നാനിയിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക് വീട്ടുപകരണങ്ങൾ നൽകിയത്. ഈശ്വരമംഗലം പ്രോജക്ട് ഓഫിസിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 21 കുടുംബങ്ങൾക്ക് കട്ടിൽ, ബെഡ്, തലയിണ, അടുക്കള പാത്രങ്ങൾ, മറ്റ് ഗൃഹോപകരണങ്ങൾ എന്നിവ കൈമാറി. പെരുമ്പടപ്പ് വില്ലേജിൽ ദുരിതം നേരിട്ട 10 കുടുംബങ്ങൾക്കും ഉപകരണങ്ങൾ നൽകി. കൂടാതെ പുഴ പുറമ്പോക്കിൽ താമസിക്കുന്ന, വീട് നഷ്ടമായവർക്ക് ഭൂമി ലഭ്യമാക്കാനുള്ള നടപടികളുടെ ഭാഗമായി സെഷൻസ് ജഡ്ജി സുരേഷ് കുമാർ പോൾ പൊന്നാനി തഹസിൽദാറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മധുസൂദനൻ, ജഡ്ജിമാരായ ആർ. മിനി, സി.ആർ. രമ്യ, അഭിഭാഷകരായ കെ.സി. മുഹമ്മദ് അശ്റഫ്, പി.സി. മൊയ്തീൻ, ഹാസിഫ് ഇഖ്ബാൽ, മുഹമ്മദ് അക്ബർ കോയ, ടി.വി. സെയ്ത്, കെ.പി.എം. ഷാഫി, വി.ഐ.എം അഷ്റഫ്, ജിസൻ പി. ജോസ്, സൗമ്യ, ഗിരിജ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പടം...tirp6 ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് ബാർ അസോസിയേഷൻ നേതൃത്വത്തിൽ വീട്ടുപകരണങ്ങൾ നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.