മലപ്പുറം: പ്രളയത്തിൽ നഷ്ടപരിഹാരം നൽകുന്നതിൽ സർക്കാർ കാണിക്കുന്ന അലംഭാവം ആശങ്കജനകമാണെന്നും ജില്ലയിലെ മുഴുവൻ വില്ലേജുകളെയും പ്രളയബാധിതമായി പ്രഖ്യാപിക്കണമെന്നും യു.ഡി.എഫ് ജില്ല കമ്മിറ്റി യോഗം. നഷ്ടപരിഹാരം കണക്കാക്കുന്നതിൽ രാഷ്ട്രീയ ഇടപെടലുകൾ നടത്തുന്നതിനാൽ അർഹരായ പലരും പരിഗണന പട്ടികക്ക് പുറത്താണ്. പെേട്രാൾ, ഡീസൽ, പാചകവാതക വിലവർധനക്കെതിരെ സെപ്റ്റംബർ 12ന് പഞ്ചായത്ത്-മുനിസിപ്പൽ ആസ്ഥാനങ്ങളിൽ സായാഹ്നധർണ സംഘടിപ്പിക്കും. മുഴുവൻ നിയോജകമണ്ഡലങ്ങളിലും ഒമ്പത്, 10, 11 തീയതികളിൽ യു.ഡി.എഫ് കൺവെൻഷനുകൾ നടക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, കെ.എം. മാണി എം.എൽ.എ, സാദിഖലി ശിഹാബ് തങ്ങൾ, കെ.പി.എ. മജീദ്, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എം.എം. ഹസൻ, ആര്യാടൻ മുഹമ്മദ്, പി.വി. അബ്ദുൽ വഹാബ് എം.പി, സി.പി. ജോൺ, ഷിബു ബേബിജോൺ, അനൂപ് ജേക്കബ്, വി. റാം മോഹൻ എന്നിവർ പങ്കെടുക്കും. യോഗത്തിൽ ചെയർമാൻ പി.ടി. അജയ്മോഹൻ അധ്യക്ഷത വഹിച്ചു. കെ.എൻ.എ. ഖാദർ എം.എൽ.എ ചർച്ച ഉദ്ഘാടനം ചെയ്തു. കൺവീനർ യു.എ. ലത്തീഫ്, പി. ഉബൈദുല്ല എം.എൽ.എ, വി.വി. പ്രകാശ്, ഇ. മുഹമ്മദ് കുഞ്ഞി, വെന്നിയൂർ മുഹമ്മദ് കുട്ടി, വാസു കാരയിൽ, കെ.പി. അബ്ദുൽ മജീദ്, വി.എ. കരീം, ഇസ്മയിൽ പി. മൂത്തേടം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.