മലപ്പുറം: കേരള പ്രവാസി സംഘടന, കേരള വികാസ് കേന്ദ്രം, ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ലോ ഫൗണ്ടേഷന്‍, തനിമ കള്‍ചറല്‍ സെൻറര്‍, ബാക്കിയോ ഗ്ലോബല്‍ മാര്‍ക്കറ്റ് എന്നിവ ചേര്‍ന്ന് കേരള കുടുംബ സംരംഭക കൈത്താങ്ങ് സംഗമം നടത്തുന്നു. എടവണ്ണപ്പാറ എം.സി ഹാളില്‍ സെപ്റ്റംബർ ഒമ്പതിന് രാവിലെ ഒമ്പതിന് ടി.വി. ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ല കലക്ടര്‍ അമിത് മീണ മുഖ്യാതിഥിയാവും. നോര്‍ക്ക റൂട്ട്‌സ് ഓഫിസര്‍ ഭരത് രാജ്, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജര്‍ അബ്ദുല്‍ മജീദ്, ഷൈജു അനസ്‍, ഗ്ലോബല്‍ പ്രവാസി ചെയര്‍മാന്‍ ഗുലാം ചെറുവാടി, ഡോ. സി.എ. റസാഖ്, സതീഷ്‌കുമാര്‍ എന്നിവർ ക്ലാസെടുക്കും. സംരംഭങ്ങള്‍ തുടങ്ങാനുള്ള മാര്‍ഗനിര്‍ദേശം, വിപണന സാധ്യതകള്‍, ഉല്‍പാദനത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ എന്നിവ ഒരു കുടക്കീഴിലാക്കി ഉൽപാദന വസ്തുക്കളും ഡിസൈനും നൽകി വിപണനത്തിന് സഹായിക്കുയാണ് ചെയ്യുന്നതെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പുതിയ സംരംഭം തുടങ്ങാന്‍ താൽപര്യമുള്ളവര്‍ക്ക് വേണ്ട സഹായം സംഗമത്തില്‍ നൽകുമെന്ന് ബാക്കിയോ ഗ്ലോബല്‍ മാര്‍ക്കറ്റ് സി.ഇ.ഒ കെ.എന്‍. മുരളീധരന്‍ ഉണ്ണി, എം.ഡി. റഷീദ് താനാരി, കേരള വികാസ് കേന്ദ്രം ചെയര്‍പേഴ്‌സൻ ഫൗസിയ ആസാദ്, അബൂബക്കര്‍ സിദ്ദീഖ്, ഫിറോസ് എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.