കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ 209 എൻ.ജെ.ഡി ജൂനിയര്‍ അസിസ്റ്റൻറ്/അസിസ്റ്റൻറ് ഗ്രേഡ് (രണ്ട്) തസ്തികകളിലേക്കുള്ള നിയമനം ഉടൻ നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ൈഹകോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. റാങ്ക് ലിസ്റ്റിലുണ്ടായിരുന്ന അഞ്ചുപേർ നൽകിയ ഹരജിയിലാണ് എന്‍.ജെ.ഡി തസ്തികകളില്‍ നിയമന ശിപാര്‍ശ നല്‍കാന്‍ പി.എസ്.സിക്ക് നിർേദശം നൽകി സിംഗിള്‍ബെഞ്ച് ഉത്തരവിട്ടത്. ഈ തസ്തികകളില്‍ നിയമനം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചതായി ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി നൽകിയ അപ്പീൽ ഹരജി പരിഗണിച്ചാണ് ഡിവിഷൻബെഞ്ചിെൻറ ഉത്തരവ്. അതേസമയം, റാങ്ക് ലിസ്റ്റ് കാലാവധി തീരുംമുമ്പ് യോഗ്യരായവരെ ഒഴിവുള്ള മറ്റേതെങ്കിലും കോര്‍പറേഷനുകളില്‍ നിയമിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.