വണ്ടൂർ: പുളിക്കലിലെ ബാർ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ബാർ വിരുദ്ധ ആക്ഷൻ കൗൺസിൽ ആഭിമുഖ്യത്തിൽ ശനിയാഴ്ച ജനകീയ ധർണ നടക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന പരിപാടി എ.പി. അനിൽകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേനത്തിൽ അറിയിച്ചു. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് അങ്ങാടിയിലെ ജനവാസമേഖലയിൽ ബാർ പ്രവർത്തിക്കുന്നതെന്ന് സമരസമിതി ആരോപിച്ചു. സമീപത്തെ ആരാധനാലയത്തിൽനിന്ന് നിശ്ചിത ദൂരപരിധി പാലിച്ചിട്ടില്ല. ഇതിനെതിരെ പ്രത്യക്ഷമായും നിയമപരമായും സമരസമിതി മുന്നോട്ടുപോകും. ഇതിെൻറ ഭാഗമായാണ് ധർണ നടത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ആക്ഷൻ കൗൺസിൽ ഭാരവാഹികളായ എൻ. മഖ്ബൂൽ, ശരീഫ് തുറക്കൽ, ഇ.പി.എ. ലത്തീഫ്, അക്ബർ കരുമാര, സി.പി. തോമസ്, ഇ.പി. അനീസ്, ശിവപ്രസാദ്, എൻ. നജ്മുദ്ദീൻ, ബാബു മാട്ടുമ്മൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.