വിദ്യാർഥികൾ സഞ്ചരിച്ച ഓ​േട്ടായും ജീപ്പും കൂട്ടിയിടിച്ച്‌ അഞ്ചുപേർക്ക് പരിക്ക്

പാണ്ടിക്കാട്‌: വെട്ടിക്കാട്ടിരിയിൽ വിദ്യാർഥികൾ സഞ്ചരിച്ച ഓേട്ടായും ജീപ്പും കൂട്ടിമുട്ടി അഞ്ചുപേർക്ക് പരിക്കേറ്റു. വെട്ടിക്കാട്ടിരി പറയൻതടത്തിൽ സൈനുദ്ദീ​െൻറ മകൾ സിനാൻ (ഒമ്പത്), തന്നാടൻ ജംഷാദി​െൻറ മകൾ നജ (ആറ്), കുന്നുമ്മൽ അബ്ദുറഷീദി​െൻറ മകൻ സിയാൻ (ആറ്), തന്നാടൻ അബ്ദുല്ലയുടെ മക്കളായ ഹന (നാല്), ലിയാന (ആറ്) എന്നിവർക്കാണ് പരിക്കേറ്റത്‌. ഇവരെ മാലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് അപകടം. വെട്ടിക്കാട്ടിരി എ.എം.എൽ.പി സ്കൂൾ വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.