ചങ്കിടിപ്പ് കൂടി മലയോര കർഷകർ

വിളകളുടെ നഷ്ടം കണക്കാക്കാവുന്നതിലേറെ തുവ്വൂർ: കാർഷിക വിളകളുടെ നാശനഷ്ടം മലയോര കർഷകർക്ക് ആഘാതമായി. കൃഷിഭൂമിയിൽ ക്രമാതീതമായി വെള്ളം കെട്ടിനിന്നതാണ് പ്രായസമായത്. ഇതുകാരണം വൻതോതിൽ കൃഷിവിളകൾ നശിച്ചു. വെള്ളം കെട്ടിനിന്നത് കാരണം റബറി​െൻറ ഉൽപാദനം പകുതിയിലേറെയായി കുറഞ്ഞു. റബറി​െൻറ വേരുകൾ ചീഞ്ഞത് കാരണം നിലനിൽപ്പ് തന്നെ അപകടത്തിലാണ്. വെള്ളത്തിലായ മരങ്ങളുടെ വേര് ദ്രവിക്കുകയും മരങ്ങൾ ദുർബലപ്പെടുകയും ചെയ്തതോടെയാണ് പാലി​െൻറ ലഭ്യത കുറഞ്ഞതെന്ന് കർഷകർ പറയുന്നത്. ആയിരക്കണക്കിന് കർഷകർ ഇതുകാരണം പ്രയാസത്തിലായിരിക്കുന്നത്. നേന്ത്രവാഴ കൃഷിക്കും വൻതോതിൽ നഷ്ടം സംഭവിച്ചിട്ടുണ്ട്. തുടർച്ചയായ ദിവസങ്ങൾ വാഴ തോട്ടങ്ങൾ വെള്ളത്തിലായതിനാൽ അടിഭാഗം നശിച്ചു. കുലച്ചതടക്കം ആയിരക്കണക്കിന്ന് വാഴകൾ നശിച്ചു. വില കുറവായതിനാൽ ഓണവിപണിക്ക് പോലും വാഴ കർഷകർക്ക് ഗുണം ലഭിച്ചില്ല. മേഖലയിലുള്ളത് അധികവും ചെറുകിട കർഷകരാണ്. ഇതിൽ കൂടുതൽപേരും ബാങ്കുകളിൽനിന്നും മറ്റും കടമെടുത്താണ് കൃഷിയിറക്കിയത്. ഭീമമായ സംഖ്യയാണ് കർഷകർക്ക് ബാധ്യത വന്നിട്ടുള്ളത്. കമുങ്ങ് കൃഷിക്കും വെള്ളക്കെട്ട് പ്രതികൂലമായി. കമുങ്ങ് തോട്ടം കൂടുതൽ ദിവസങ്ങൾ വെള്ളത്തിലായതിനാൽ മൂപ്പെത്തും മുമ്പെ അടക്ക കൊഴിഞ്ഞുവീഴുകയാണ്. കമുങ്ങ് കർഷകരും ആശങ്കയിലാണ്. മരച്ചീനി, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ നിലകൃഷികളെല്ലാം നശിച്ചു. മലയോര കർഷകർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.