വളാഞ്ചേരിയിൽ ട്രാഫിക് ​െറഗുലേറ്ററി കമ്മിറ്റി തീരുമാനങ്ങൾ നടപ്പാക്കി തുടങ്ങി

വളാഞ്ചേരി: രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവിക്കുന്ന വളാഞ്ചേരി നഗരത്തിൽ ട്രാഫിക് െറഗുലേറ്ററി കമ്മിറ്റി തീരുമാനങ്ങൾ നടപ്പാക്കി തുടങ്ങി. ദേശീയപാതയിലെ കോഴിക്കോട്, കുറ്റിപ്പുറം റോഡിലെ ഓട്ടോ-ടാക്സി പാർക്കിങ് പൊലീസ് ഒഴിപ്പിച്ചു. ട്രാഫിക് െറഗുലേറ്ററി കമ്മിറ്റി തീരുമാനങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ ഹൈകോടതിയെ സമീപിച്ചിരുന്നു. പ്രധാനമായും ടൗണിലെ ഓട്ടോ-ടാക്‌സികൾ അടക്കമുള്ളവയുടെ അനധികൃത പാർക്കിങ് ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. ദേശീയപാതയിലെ അനധികൃത പാർക്കിങ് ഒഴിവാക്കുന്നതിന് എന്താണ് തടസ്സം എന്ന കോടതിയുടെ വാക്കാലുള്ള ചോദ്യത്തി​െൻറ അടിസ്ഥാനത്തിലാണ് പാർക്കിങ് ഒഴിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 1.45നുള്ളിൽ വാഹനങ്ങൾ സ്വമേധയാ മാറ്റാൻ തൊഴിലാളികൾ തയാറായില്ലെങ്കിൽ കേസെടുത്ത് തിങ്കളാഴ്ച ഇക്കാര്യം കോടതിയിൽ റിപ്പോർട്ട് ചെയ്യാനായിരുന്നു പൊലീസ് തീരുമാനം. എന്നാൽ, ഓട്ടോ-ടാക്സി തൊഴിലാളികൾ പൊലീസ് നടപടിയോട് സഹകരിച്ച് വാഹനങ്ങൾ മാറ്റുകയായിരുന്നു. തിങ്കളാഴ്ച കോടതി അന്തിമവിധി പുറപ്പെടുവിക്കുന്നതോടെ സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് ഒഴിവാക്കുന്നതടക്കമുള്ള നടപടിയിലേക്ക് കടക്കും. നിലവിൽ പെരിന്തൽമണ്ണ റോഡിലെ ബസ്സ്റ്റാൻഡ് കവാടം, നഗരസഭ ഷോപ്പിങ് കോംപ്ലക്സ്, പട്ടാമ്പി റോഡിലെ നിസാർ ഹോസ്പിറ്റൽ മുൻഭാഗം എന്നിവിടങ്ങളിലാണ് പാർക്കിങ്ങിന് അനുമതി ഉള്ളത്. വളാഞ്ചേരി ടൗണിൽ മാത്രം ആയിരത്തിലധികം ഓട്ടോറിക്ഷകൾ സർവിസ് നടത്തുന്നുണ്ട്. നിലവിലുള്ള പ്രദേശത്തുനിന്ന് ഓട്ടോകൾ മാറ്റുമ്പോൾ അവക്ക് പാർക്ക് ചെയ്യുന്നതിന് മറ്റൊരു സ്ഥലം ഒരുക്കേണ്ടിവരും. ദേശീയപാതയിൽ വളാഞ്ചേരി ജങ്ഷൻ മുതൽ എസ്.ബി.ഐ ഓഫിസ് പരിസരം വരെയുള്ള സ്വകാര്യ വാഹങ്ങളുടെ അനധികൃത പാർക്കിങ് തടയാനുള്ള ശ്രമവും ആരംഭിച്ചു. ഇതി​െൻറ ഭാഗമായി റോഡരികിൽ നിർത്തിയിട്ട ഇരുചക്രവാഹനങ്ങൾ കഴിഞ്ഞ ദിവസം ചങ്ങല കൊണ്ട് ബന്ധിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.