മമ്പാട്: തൃക്കൈകുത്തിലെ ലാൽ ബെഞ്ചമിൻ എന്ന കർഷകെൻറ ആയിരത്തിൽപരം വാഴകളാണ് പ്രളയത്തിൽ നശിച്ചിരുന്നത്. ഇതിന് നഷ്ടപരിഹാരം ലഭിക്കാനായി ദിവസങ്ങളായി പലപ്രാവശ്യം കൃഷിഭവനിൽ കയറിയിറങ്ങി. എന്നാൽ, കുലച്ച വാഴകളാെണന്നും ഇതിന് ഇൻഷുർ നൽകാൻ വകുപ്പില്ലെന്നും കൃഷി ഓഫിസർ അറിയിച്ചു. 1,000 വാഴകൾ ഇൻഷുർ ചെയ്യാനായി ഇയാൾ 3,000 രൂപ കൃഷിഭവനിൽ അടവാക്കിയിരുന്നെങ്കിലും യഥാസമയത്ത് പോളിസിയിൽ ചേർത്തില്ല. പ്രശ്നം രൂക്ഷമായതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെ 10ന് കൃഷി ഓഫിസറെ കർഷകർ ഉപരോധിക്കുമെന്ന നിലയിലെത്തിയിരുന്നു. തുടർന്ന്, കിസാൻസഭയുടെ ജില്ല വൈസ് പ്രസിഡൻറ് എം.എ. തമ്പി, കിസാൻസഭ മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി. വിജയൻ, കുഞ്ഞുമോൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി പി. മുരളി എന്നിവർ പ്രശ്നത്തിൽ ഇടപെട്ടു. തുടർന്ന് ജില്ല കൃഷി ഓഫിസർ എൻ.യു. സദാനന്ദൻ, പ്രോജക്ട് ഡയറക്ടർ സത്യദേവൻ എന്നിവർ കൃഷിഭവനിലെത്തി ഫയലുകളും പരാതികളും പരിശോധിച്ചു. കൃഷിഭവനിലെ പല രേഖകളിലും യഥാസമയം തീയതികൾ വെച്ചിട്ടില്ലെന്നും കൂടാതെ ഫയലുകളിൽ വിവരങ്ങൾ പൂർണമല്ലെന്നും കണ്ടെത്തി. തുടർന്ന്, ബെഞ്ചമിെൻറ തൃക്കൈകുത്തിലെ വാഴകൃഷി സംഘവും കൃഷി ഓഫിസർ എം. ജിഹാദ്, അസി. കൃഷി ഓഫിസർ ഐശ്വര്യ എന്നിവരും സന്ദർശിച്ച് വാഴകൾ എണ്ണിതിട്ടപ്പെടുത്തി 1,000 വാഴകൾക്ക് ആനുകൂല്യം കൊടുക്കാമെന്ന് ഏൽക്കുകയും ചെയ്തതോടെ പ്രശ്നങ്ങൾക്ക് പരിഹാരമായി. പടം..Mampad Vaya ബെഞ്ചമിെൻറ വാഴകൃഷി ജില്ല കൃഷി ഓഫിസറും സംഘവും സന്ദർശിക്കുന്നു അനുശോചന യോഗം ചേർന്നു എടവണ്ണ: െഎ.എൻ.ടി.യു.സി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറിയും മഹിള കോൺഗ്രസ് നേതാവും ഒന്നാംവാർഡ് എ.ഡി.എസ് പ്രസിഡൻറുമായ ഉഷയുടെ വിയോഗത്തിൽ അനുശോചന യോഗം ചേർന്നു. എ.പി. അനിൽകുമാർ എം.എൽ.എ, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് എൻ.എ. കരീം, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറിമാരായ കല്ലായി മുഹമ്മദ്, ബാലകൃഷ്ണൻ, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി വി.പി. ലുഖ്മാൻ, പി. ശംസുദ്ദീൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഇ.എ. കരീം, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം തരിയോറ ബാബു, ബി.ജെ.പി മണ്ഡലം സെക്രട്ടറി ടി. വിശ്വനാഥൻ, എ.എ.പി അംഗം കെ.ടി. അഹമ്മദ് മാനു, സി.പി.ഐ ജില്ല കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം ബാബുരാജ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി.വി. ഉഷ നായർ, വൈസ് പ്രസിഡൻറ് എ. അഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.