പ്രളയം: ഒഡിഷയുടെ സ്​നേഹം താലൂക്ക് ഓഫിസിൽ ബ്ലോക്കായി

റായിഗഡിലെ സന്നദ്ധസംഘടനകളും മലയാളി അസോസിയേഷനുകളും സമാഹരിച്ചതാണ് ഭക്ഷ്യവസ്തുക്കൾ നിലമ്പൂർ: ഒഡിഷയിലെ റായിഗഡ് ജില്ലയിൽനിന്ന് മലപ്പുറം ജില്ലക്ക് അനുവദിച്ച അരി ഉൾെപ്പടെയുള്ള ഭക്ഷ‍്യവസ്തുകൾ നിലമ്പൂർ താലൂക്ക് ഓഫിസിൽ കെട്ടിക്കിടക്കുന്നു. കേരളത്തിലെ പ്രളയം കണക്കിലെടുത്ത് റായിഗഡിലെ സന്നദ്ധസംഘടനകളും മലയാളി അസോസിയേഷനുകളും സമാഹരിച്ച് ജില്ല ഭരണകൂടം മുഖേന മലപ്പുറത്തെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് അയച്ച ഭക്ഷ‍്യവസ്തുകളാണ് വിതരണം ചെയ്യാതെ കിടക്കുന്നത്. 25 കിലോ തൂക്കം വരുന്ന 120 ചാക്ക് അരി, അഞ്ച് കിലോ വീതം തൂക്കം വരുന്ന 100 ബിസ്ക്കറ്റ് പാക്കറ്റുകൾ എന്നിവയാണ് വിതരണം ചെയ്യാതെ കിടക്കുന്നത്. ആഗസ്റ്റ് 18ന് ധൻബാദ്-ആലപ്പുഴ എക്സ്പ്രസിൽ ഷൊർണൂർ വഴിയാണ് നിലമ്പൂരിലെത്തിയത്. നിലമ്പൂർ വില്ലേജ് ഓഫിസറാണ് ആഗസ്റ്റ് 22ന് റെയിൽവേ സ്റ്റേഷനിൽനിന്ന് ഭക്ഷ‍്യവസ്തുകൾ ഏറ്റുവാങ്ങി താലൂക്ക് ഓഫിസിലെത്തിച്ചത്. ഭക്ഷ‍്യവസ്തുകൾ ഐ.ടി.ഡി.പിക്ക് കൈമാറുമെന്നാണ് നിലമ്പൂർ തഹസിൽദാർ പറയുന്നത്. എന്നാൽ, ഇതുവരെ ഏറ്റെടുക്കാൻ പട്ടികവർഗ വികസനവകുപ്പും എത്തിയിട്ടില്ല. പടം: 2 ഒഡിഷയിൽ നിന്നുമെത്തിയ അരി ഉൾെപ്പടെയുള്ള ഭക്ഷ‍്യവസ്തുകൾ നിലമ്പൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ചപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.