പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ കൂറ്റമ്പാറ നരിപൊയില്‍ അംഗൻവാടിക്ക് വ്യാജ തേൻ നിർമാണത്തിനിടെ രണ്ടുപേർ പിടിയിൽ. സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തില്‍ ലായനി സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. വരമ്പന്‍ പൊട്ടി സ്വദേശി വള്ളിക്കാടന്‍ ഷഫീഖ്, പുത്തന്‍വീട്ടില്‍ ഉണ്ണി എന്നിവരാണ് പൂക്കോട്ടുംപാടം പൊലീസ് പിടികൂടിയത്. 100 ലിറ്ററിലധികം ലായനിയും പിടിച്ചെടുത്തു. പൂക്കോട്ടുംപാടം എസ്.ഐമാരായ പി. വിഷ്ണു, ജോര്‍ജ് ചെറിയാന്‍, സി.പി.ഒമാരായ എ.പി. അന്‍സാര്‍, ആനിറ്റ്‌ജോസഫ്, ജാഫര്‍ എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്. വ്യാജതേൻ നിർമാണത്തെ തുടർന്ന് ഇൗ കെട്ടിടത്തിൽ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ മുമ്പ് അടച്ചുപൂട്ടി മുദ്ര വെച്ചിരുന്നു. ഫോട്ടോ ppm3 കൂറ്റമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ തേന്‍ കേന്ദ്രം ഫോട്ടോ ppm4 കൂറ്റമ്പാറയില്‍നിന്ന് പൂക്കോട്ടുംപാടം പൊലീസ് വ്യാജ തേന്‍ ലായനി കൊണ്ടുപോകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.