ട്രെയിൻ എത്തുന്നതിന് ഏതാനും മിനിറ്റ് മുമ്പാണ് വീണത് ഏലംകുളം: നിലമ്പൂർ-ഷൊർണൂർ പാതയിൽ ചെറുകര റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ നിൽക്കേ ആൽമരം പ്ലാറ്റ്ഫോമിലേക്ക് പൊട്ടിവീണു. വ്യാഴാഴ്ച വൈകീട്ട് 3.30നാണ് സംഭവം. ഇതേ സമയത്ത് ഷൊർണൂരിൽനിന്ന് ചെറുകരയിലെത്തേണ്ടിയിരുന്ന ട്രെയിൻ കാത്ത് നിൽക്കുന്ന യാത്രക്കാർ മരം വീഴാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അധികൃതരെ അറിയിച്ചെങ്കിലും അവഗണിച്ചതായി പരാതിയുണ്ട്. ഏതാനും നിമിഷങ്ങൾക്കകം മരത്തിെൻറ ഏതാനും ഭാഗം വീഴുകയും പിന്നീട് ഒന്നാകെ പ്ലാറ്റ്ഫോമിനും റെയിൽവേ ട്രാക്കിനും മീതെ മറിഞ്ഞുവീഴുകയുമായിരുന്നു. 3.40ന് അങ്ങാടിപ്പുറത്തെത്തേണ്ടിയിരുന്ന ഷൊർണൂർ-നിലമ്പൂർ പാസഞ്ചർ വൈകി വന്നതിനാൽ അപകടം ഒഴിവായി. പെരിന്തൽമണ്ണയിൽ നിന്നെത്തിയ അഗ്നിശമന സേന പ്രവർത്തകരുടെ സഹായത്തോടെ മരം വെട്ടിനീക്കി. പിന്നീട് 5.22നാണ് ഷൊർണൂർ-നിലമ്പൂർ പാസഞ്ചർ ചെറുകര സ്റ്റേഷൻ വിട്ടത്. 5.26ന് അങ്ങാടിപ്പുറം സ്റ്റേഷനിലെത്തി. (പടം: ചെറുകര റെയിൽവേ ട്രാക്കിലേക്ക് വീണ ആൽമരം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.