കോഡൂർ സർവിസ്​ സഹകരണ ബാങ്ക് 12.79 ലക്ഷം നൽകി

മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഡൂർ സർവിസ് സഹകരണ ബാങ്ക് 12. 79 ലക്ഷം രൂപ നൽകി. മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന് ബാങ്ക് സെക്രട്ടറിയും കെ.സി.ഇ.യു സംസ്ഥാന പ്രസിഡൻറുമായ കെ. മോഹൻദാസ് തുക കൈമാറി. ബാങ്കിലെ കലക്ഷൻ ഏജൻറുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളവും ബാങ്ക് പ്രസിഡൻറി​െൻറ ഹോണറേറിയവും ഡയറക്ടർമാരുടെ സിറ്റിങ് ഫീസും ഉൾപ്പെടെയുള്ളതാണ് തുക. ബാങ്ക് പൊതുനന്മ ഫണ്ടിൽനിന്ന് 5,00,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യതവണയായി നേരത്തേ കൈമാറിയിരുന്നു. കോഡൂർ പഞ്ചായത്തിൽ പ്രളയത്തിൽ കഷ്ടതയനുഭവിച്ചിരുന്ന 600ഓളം കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ വിതരണം നടത്തിയിരുന്നു. സഹകരണ വകുപ്പ് വിഭാവനം ചെയ്ത നവീന പാർപ്പിട പദ്ധതിയിലേക്ക് രണ്ട് ലക്ഷം ധനസഹായം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ജില്ല കലക്ടർ അമിത് മീണ, ബാങ്ക് പ്രസിഡൻറ് വി.പി. അനിൽകുമാർ, ഇ.എൻ. മോഹൻദാസ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.