മലപ്പുറം: ഉനൈസ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി കോഴിക്കോട് സി.എച്ച് സെൻററിനും കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെൻററിനും ആറ് ലക്ഷം രൂപ വീതം ഡയാലിസിസ് മെഷീന്‍ വാങ്ങുന്നതിനുള്ള തുകയും മഞ്ചേരി സി.എച്ച് സെൻററിന് സാമ്പത്തിക സഹായവും കൈമാറി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സഹായം കൈമാറി. ഉനൈസ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് ടി.പി. മൂസ മോങ്ങം അധ്യക്ഷത വഹിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി യു.എ. ലത്തീഫ്, പി.എ. ജബ്ബാര്‍ ഹാജി, ജബ്ബാര്‍ വയനാട്, പി.വി. മൂസ, സിദ്ദീഖ്‍, ടി.പി. മുഹമ്മദ്, മരക്കാര്‍ ഹാജി, അന്‍ഷാദ് അമ്മിനിക്കാട്, ജംഷീര്‍ പാറക്കല്‍, ജംഷീദ് മങ്കട, ഷാഹിദ് മാമ്പുഴ, മുഹമ്മദ് കുട്ടി വെട്ടിച്ചിറ, അബ്ദു അച്ചനമ്പലം, ലത്തീഫ് ചെറുവാടി, എന്‍. മരക്കാര്‍ഹാജി, ഇ.കെ. മുഹമ്മദ്, ടി.പി. ഫാസില്‍, എം.സി. ഷാഫി, വി.കെ. ജാഫര്‍, എം.സി. ഖാലിദ്, ടി.പി. കുഞ്ഞിമുഹമ്മദ്, ജിസാന്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.