കുന്നുമ്മലിൽ എൽ.ഇ.ഡി തെരുവുവിളക്കുകൾ

മലപ്പുറം: നഗരസഭ പതിനഞ്ചാം വാർഡിലെ കുന്നുമ്മൽ റിങ് റോഡിൽ സ്ഥാപിച്ച എൽ.ഇ.ഡി തെരുവ് വിളക്കുകളുടെ സ്വിച്ച് ഓൺ കർമം നഗരസഭാധ്യക്ഷ സി.എച്ച്. ജമീല നിർവഹിച്ചു. 2017-18 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ 750 മീറ്റർ പുതിയ ലൈൻ വലിച്ചാണ് വിളക്കുകൾ സ്ഥാപിച്ചത്. നഗരസഭാംഗം ഹാരിസ് ആമിയൻ അധ്യക്ഷത വഹിച്ചു. കരടിക്കൽ അബ്ദുൽ ഖാദർ, വാളൻ സമീർ, സലീം കുന്നത്തൊടി, പി.ടി. ഷബീബ്, അമീർ തറയിൽ, പൂവൻതൊടി അഷറഫ്, തറയിൽ നസീർ, ഷംസു തറയിൽ, നജ്മുദീൻ തറയിൽ, ഭാസ്കരൻ, തറയിൽ നവാസ്, രാജേന്ദ്രൻ നായർ, വെള്ളാരത്തൊടി സുഹ്റ, വത്സല സ്രാമ്പിക്കൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.