മങ്കട: വിദ്യാർഥികളിലെ കഴിവുകള്‍ കണ്ടെത്തി ആവശ്യമായ ശിക്ഷണവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കി വളര്‍ത്തുന്ന അധ്യാപകര്‍ തലമുറകളുടെ ശില്‍പികളാണെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകൻ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. വടക്കാങ്ങര ടാലൻറ് പബ്ലിക് സ്‌കൂളിലെ അധ്യാപക ദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ഖാദര്‍ അധ്യാപക ദിന സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ സിന്ധ്യ ഐസക്, ഇംഗ്ലീഷ് ഫാക്കല്‍റ്റി അബ്ദുല്ല സംസാരിച്ചു. ചിത്രം:Mankada Teachers day: വടക്കാങ്ങര ടാലൻറ് പബ്ലിക് സ്‌കൂളിലെ അധ്യാപക ദിനാചരണ പരിപാടിയില്‍ ഡോ. അമാനുല്ല വടക്കാങ്ങര സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.